തംബുരു .

Thursday, 18 June 2009

ഓര്‍മ്മകള്‍


എന്റെ നഷ്ടങള്‍ കുറച്ചു ഓര്‍മ്മകള്‍ ആണ് ഞാന്‍ അവയുടെ ഒപ്പം ഉണ്ടായിരുന്നപോള്‍ മനസിലാക്കിയില്ല അതെല്ലാം ഒരുനാള്‍ എനിക്ക് എത്ര പ്രേയപ്പെട്ടതകും എന്ന് .....എന്റെ കൂട്ടുകാര്‍ ,അവര്‍ തന്നിട്ട് പോയ ഓര്‍മ്മകള്‍ അതെല്ലാം എനിക്ക് ഇന്നു മചാടി മണികള്‍ ആണ് ..എന്റെ ഹൃദയത്തില്‍ ഞാന്‍ സൂക്ഷിക്കുന്നവ ....എത്ര പെട്ടെന്നാണ് എല്ലാവരും പോയത് ഇനി കാണില്ല എന്ന് അറിയാവുന്നവര്‍ പോലും വെറും വാക്ക് പറഞ്ഞിട്ട് പോയി .... അതില്‍ പലരും ഒര്നിമിഷതെക്ക് വന്നു പോയവരാണ് ...... ചിലര്‍ കുറച്ചു നാള്‍ മാത്രം കൂടെ നിന്നു.... കുറച്ച പേര്‍ മാത്രം ഇപ്പോഴും ഉണ്ടായിരുന്നു കൂടെ ....അടര്‍ത്തി മാറ്റാന്‍ ശ്രമിക്കുമ്പോഴെല്ലാം വേദനിച്ചു ..... അവരുമായി ഒരുമിച്ചു നടന്ന വഴികള്‍ എത്ര രസമായിരുന്നു ....പല കാര്യങളും പറഞ്ഞു തീര്‍ിരുന്നില്ല ...ഒരുമിച്ചു പാടിയ പാട്ടുകള്‍ പലപ്പോഴും പൂര്‍ത്തിയാകാതെ ഉറക്കത്തിലേക്കും പഠിപ്പിലെക്കും എല്ലാം പോയി നമ്മള്‍ ... കര്‍ക്കിടകത്തില്‍ വരുന്ന കാറ്റു പോലെ എല്ലാവരും വന്നിട്ട് പോയി .... എന്നെ ഒന്ന് ഉലച്ച ശേഷം .... എന്റെ മനസില്‍ ഒരു പിടി പൂക്കള്‍ വരി ഇട്ട ശേഷം ... പക്ഷെ എന്റെ മനസില്‍ ഇപ്പോഴും ആ കാറ്റു വീശുന്നു ....കര്‍ക്കിടകത്തിലെ ആ തണുത്ത കാറ്റു ......ഹോസ്റ്റല്‍ റൂമിലെ ജനലില്‍ നിന്നു നമ്മള്‍ കണ്ട ആ മഴക്കാലം ....സൂര്യസ്തമയങള്‍ ....മുല്ലപൂക്കള്‍ വിരിയുന്ന ആ രാത്രികള്‍ ...തെഗോലകള്‍ക്ക്‌ മുകളില്‍ കണ്ട ചന്ദ്രന്‍ ... അവയെല്ലാം എത്ര മനോഹരമായിരുന്നു എന്ന് ഞാന്‍ മനസിലാക്കുന്നത്‌ ഇപ്പോഴാണ്‌ ..ഇതാണ് എന്റെ നഷ്ടങള്‍ .........ഒരു പക്ഷെ ഒരിക്കലും നികത്താന്‍ കഴയാത്തത് .....

posted by Thamburu ..... at 18:49

1 Comments:

KOLLAM.......

20 March 2010 at 03:32  

Post a Comment

<< Home