തംബുരു .

Thursday, 18 June 2009

എന്റെ കൊലുസ്സ്‌



എനിക്ക് കരിമണികള്‍ ഉള്ള ഒരു കൊലുസുണ്ട്....ഒറ്റകാലില്‍ അത് ഇടാനാണ് എനികിഷ്ടം .... ഒരിക്കല്‍ കോളേജില്‍ താമസിച്ചു ചെന്നപ്പോള്‍ പ്രിന്‍സിപ്പല്‍ അച്ഛന്‍ തടഞ്ഞു നിര്‍ത്തിയത് എന്റെ കൊലുസിന്റെ ശബ്ദം കേട്ടായിരുന്നു ..അന്ന് വയ്കുന്നേരം ഞാന്‍ ആ കൊലുസിന്റെ മണികള്‍ അടര്‍ത്തി കളഞ്ഞു ,അത് കഴിഞ്ഞു വളരെ നാളുകള്‍ക്ക് ശേഷമാണു ഞാന്‍ വീണ്ടു ആ നേര്‍ത്ത ശബ്ദത്തെ ഇഷ്ടപെടാന്‍ തുടങിയത് ...കൊച്ചു മണികള്‍ കൊണ്ടുള്ള കണ്ണുകള്‍ വിടര്‍ത്തി അത് എന്നോട് സംസാരിച്ചു ..പാടത്തും വഴിയിലും എല്ലാം എന്നോട് ഒപ്പം അത് ഓടി നടന്നു .ബസിനു വേണ്ടി ഞാന്‍ തിരക്കിട്ടൊടിയ ദിവസങളില്‍ എനിക്ക് മുന്‍പേ ഓടുന്ന ശബ്ദമായി അവള്‍ ,എന്തിനാണ് ഒറ്റകാലില്‍ കൊളുസിടുന്നത് എന്ന് ആള്‍ക്കാര്‍ ചോദിച്ചെങ്കിലും ...തിരക്കുള്ള ഒരു ട്രെയിന്‍ യാത്രയുടെ അവസാനം മറ്റൊരാളുടെ കാലില്‍ അത് കാണും വരെ ആ കരിമനികളും ശബ്ദവും എന്റെ സ്വകാര്യ അഹഗരമയിരുന്നു ...................... അതിനു ശേഷം ഞാന്‍ അവളെ ഒരു കൊച്ചു മണി ചെപ്പില്‍ തടവിലാക്കി വച്ചിരിക്കുകയാണ് ....കാരണം എനിക്കറിയില്ല ...........

posted by Thamburu ..... at 19:21

1 Comments:

thamburu...
yathrachikamyii vannathanu ee vazi..
onnil ninnum mattonnilkku ennapole
blog mushuvan vayichu...
nee itharyum nalla oru eshuthukariyanu
ennu nan innanu ariyunnathu...

nintte akshrghalail nan evideyuokkeyuoo
enneyum kanunnu...

inyum eshuthuka..orupadu...orupadu...
sneghapoorvam
sruthy-thattukada...

7 August 2009 at 19:31  

Post a Comment

<< Home