തംബുരു .

Friday, 19 June 2009

കടലാസ്സുപൂക്കള്‍


അന്ന് ഒരു ഹോസ്റ്റല്‍ റൂമിലെ ഏകന്ത തടവുകാരി ആയിരുന്നു ഞാന്‍ എനിക്ക് ഇഷ്ടമുള്ള കുറെ വസ്തുക്കള്‍ മാത്രമുള്ള റൂം ,ചുമരില്‍ ചിത്രങള്‍ ,കട്ടിലില്‍ ചിതറിക്കിടക്കുന്ന പുസ്തകങള്‍ ,വല്ലപ്പോഴും കയറി വരുന്ന ഗീതി അല്ലാതെ എന്നെ ശല്യപ്പെടുത്താന്‍ അവിടെ ഒന്നും ഉണ്ടായിരുന്നില്ല ,വായിച്ചു കൊണ്ടിരുന്ന ഹിമാലയ യാത്ര വിവരണത്തില്‍ നിന്നു ഞാന്‍ എപ്പോഴോ ഉറക്കത്തിലേക്കു പതുക്കെ പതുക്കെ ... എന്റെ മുഖത്തേയ്ക്ക് ചെറിയ കററുവീശുന്നുണ്ടായിരുന്നു കടല്‍ തീരമാണോ അല്ല ഒരു ചെറിയ കുന്നിന്‍ ചെരുവാണ് താഴെ നോക്കെത്താ ദൂരം കിടക്കുന്നു ...... ഞാന്‍ വെറുതെനില്‍ക്കുകയാണ് പൂത്തു നില്‍ക്കുന്ന ഒരു മരം നോക്കി .അതിന്റെ പൂക്കളാണോ നിലതെല്ലാം ?.. നിര്‍മല കോളേജിലെ വഴികളില്‍ വേനല്‍ അവധി തുടങുന്നതിനു മുന്‍പ് പൂക്കുന്ന വെള്ളയും റോസും ഇടകലര്‍ന്ന കടലാസ്സു പൂക്കള്‍ പോലെ തോനിച്ചു അവയെല്ലം .... പലപ്പോഴും കരുതി അതില്‍ കുറച്ചു എനിക്ക് വേണം എന്ന് പക്ഷെ ഒരിക്കല്‍ പോലും ആള്‍ക്കാര്‍ ഇല്ലാതെ ആ വഴി ഞാന്‍ കണ്ടിട്ടില്ല ഒരിക്കല്‍ കണ്ടപ്പോഴാകട്ടെ "നിനക്ക് ഇപ്പോഴും കുട്ടികളിയാണോ "എന്ന് ചോദിച്ചു വേഗം നടന്ന കൂട്ടുകാരിയുടെ (ആരാണ് എന്ന് ഞാന്‍ ഓര്‍കുന്നില്ല)കൂടെ എത്താന്‍ ഞാന്‍ ഓടേണ്ടിവന്നു .. പക്ഷെ ഇപ്പോള്‍ കിട്ടിയ സമയം കളയാതെ ഞാന്‍ എന്റെ പാവടതുംബില്‍ പൂക്കള്‍ ഓരോന്നായി പെറുക്കിയിടന് തുടങി . അപ്പോഴാണ് ആ കററുവന്നത് ...ഞാന്‍ പെറുക്കിയ പൂക്കള്‍ എല്ലാം തട്ടി നിലത്തിട്ടു എന്നെ പറ്റിച്ചു എന്നാ ഭാവത്തില്‍ പൂക്കളെ എല്ലാം പറതികൊണ്ട് കാറ്റു പോയി .... ആ പൂക്കളുടെ പിന്നാലെ കുറെ ഓടിയിട്ട് നിന്നു ഞാന്‍ ......... എനിക്ക് ദേഷ്യം വന്നു ആരോട് എന്ന് അറിയാതെ ...ഇനി എന്ത് ചെയ്യും എന്ന് കരുതി ഞാന്‍ നില്‍ക്കുമ്പോള്‍ ആണ് അലക്കിയ തുണികള്‍ വിരിക്കാനായി ഇന്ദു റൂമിലെക്കി് വന്നത് .....ഞാന്‍ പിന്നെ വെള്ളം വീഴുന്നത് നോക്കി കിടന്നു .....ഞാന്‍ കണ്ട ഏററവും രസമുള്ള സ്വപനം ഇതായിരുന്നു ....
posted by Thamburu ..... at 06:17

0 Comments:

Post a Comment

<< Home