തംബുരു .

Friday, 19 June 2009

ഒരു മഴക്കാലം



എനിക്ക് അവനോടു പ്രണയമായിരുന്നു എന്റെ ഹൃദയത്തെ ഉരുക്കിയ പ്രണയം .ഇടനാഴിയിലൂടെ കടന്നു പോകുന്ന ആ നീല ഷ്ര്‍ടിനെ ,ആ നോട്ടങളെ ഞാന്‍ സ്നേഹിച്ചു ..മറ്റൊന്നും ഞാന്‍ അപ്പോള്‍ അറിഞ്ഞിരുന്നില്ല നേരം വെളുക്കുന്നത്‌ വീഡും സന്ധൃയകുന്നത് ...എന്നെ കയറ്റത്തെ ബുസുപോകുന്നത് ,ഓഫീസില്‍ നിന്നു കിട്ടുന്ന ചെറിയ വഴക്കുകള്‍ ,ആ മാസത്തേക്ക് പൂര്‍ത്തിയാക്കേണ്ട ജോലികള്‍ ഒന്നും ഒന്നും ഞാന്‍ അറിഞ്ഞില്ല കാരണം ഞാന്‍ പ്രണയത്തില്‍ ആയിരുന്നു ......ഒരു സുഘമുള്ള നിദ്രയില്‍ ..... എന്റെ മനസുകണന്‍ അമ്മക്ക് നല്ല കഴിവാണ് ....അത് കൊണ്ടാകും ഞാന്‍ അസ്വതയാണ് എന്ന് അമ്മ അറിഞ്ഞു പുലരും വരെ ....എനിക്ക് ഉറക്കമില്ല എന്ന് അമ്മ മനസിലാക്കി ...അതുകൊണ്ട് .ഒരു ഫോണ്‍ വിളിയുടെ അവസാനം അമ്മ എന്നോട് പറഞ്ഞു "വേണ്ട കേട്ടോ " ....എന്താണ് വേണ്ട എന്ന് പറഞത് എന്ന് ഞാന്‍ ചോദിച്ചില്ല അമ്മ പറഞ്ഞുമില്ല .....പക്ഷെ ഞാന്‍ അമ്മയോട് നിശബ്ദമായി സംസാരിച്ചു എനിക്ക് ഇതു വേണം എന്ന് ....കുറച്ചു നാളത്തേക്ക് ...വളരെ കുറച്ചു നാളത്തേക്ക് ....കാരണം ഞാന്‍ ചുട്ടു പൊള്ളുന്ന തീയില്‍ ആയിരുന്നു .അവന്‍ എന്നെ തണുപ്പിച്ചു മഴപോലെ ...................... അങനെ വീണ്ടു ഞാന്‍ നിശബ്ദമായി അവനെ പ്രണയിച്ചു ....എന്റെ നിശബ്ദപ്രണയം അവനെ തടവിലാക്കി ..അവന്‍റെ കണ്ണുകള്‍ എന്നെ ചുട്ടു പൊള്ളിച്ചു ...... തിരക്കിട്ട ജോലികല്‍ക്കിടക്ക് നീ വെറുതെ ഇടനാഴിയിലൂടെ നടന്നു പോയി ....നീ കാരണം ഓഫീസിലേക്കുള്ള ബുസു‌കളുടെ വേഗം കുറവാണു എന്ന് ഞാന്‍ അതില്‍ ഇരുന്നു അസ്വസ്ഥയായി .."വേഗം വീട്ടില്‍ നിന്നു ഇറങണ്ടേ ഇവിടെ ഒരാള്‍ ഇതു ഇപ്പോള്‍ നാലാമത്തെ പ്രവശ്യമ വന്നു നോക്കുന്നത് "എന്നൊക്കെ കൂട്ടുകാര്‍ കളി പറഞ്ഞു .... അന്ന് എല്ലാ ആള്കുട്ടങളിലും ഞാന്‍ നിന്നെ തിരഞ്ഞു ..എല്ലാ ചിന്ദകളും നിന്നില്‍ അവസാനിച്ചു .....സൂര്യസ്തമയങള്‍ എത്ര മധുരമാണ് എന്നും വെയിലിനു എന്ത് കൊണ്ടാണ് ചൂടില്ലത്തത് എന്നും ഞാന്‍ വെറുതെ അത്ഭുതപ്പെട്ടു .... നിന്റെ ഫോണ്‍ നമ്പര്‍ എന്റെ ക്യ്ലി ഉണ്ടായിരുന്നിട്ടും അത് ഒരിക്കല്‍ പോലും ഉപയോഗിക്കാന്‍ ഞാന്‍ തയാറായില്ല ....കാരണം മറ്റുള്ളവരോട് എത്ര സംസാരിച്ചാലും നിന്നോട് എന്ത് സംസാരിക്കും എന്നാ ചിന്ത എന്റെ വിരല്തുംബുകളെ തണുപ്പിച്ചു ......ഒരിക്കല്‍ പോലും ഞാന്‍ നിന്റെ മുന്‍പില്‍ വന്നു പെട്ടില്ല ......നീ എന്നെ ഒരു പാട് മാറ്റി ..... ഞാനും നിന്നെ മാറ്റിയില്ലേ കുറച്ചെങ്കിലും .....നിന്റെ ഫ്ലാറ്റില്‍ നീ പട്ടുപടിയത് ....ഞാന്‍ അറിഞ്ഞു ഒരു പത്തു മിനിടുകള്‍ക്കുള്ളില്‍ .....അതിനു മുന്‍പ് നീ പാടിയിട്ടുണ്ടോ ഉണ്ടാകാന്‍ വഴിയില്ല .. ഒരാളെ വെറുതെ ഭ്രാന്ത് പിടിപ്പിക്കുക അതൊരു രസമാണ് ...പിന്നെ .നമ്മള്‍ പരസ്പരം ചതിച്ചു കളഞ്ഞു ...പരാതിയില്ലാതെ പരിഭവങള്‍ ഒട്ടും ഇല്ലാതെ .നീ എന്റെ ദുഘങള്‍ നിറഞ്ഞ ദിവസങളെ നിന്റെ സമിഭ്യം കൊണ്ട് സരളമാക്കി തന്നു ..ഞാന്‍ നിനക്ക് എന്താണ് തന്നത് .....എനിക്കറിയില്ല .പക്ഷെ ഒന്ന് എനിക്കറിയാം നീ എന്റെ പ്രണയത്തിന്റെ തടവുകാരന്‍ ആയിരുന്നു ....... പിന്നെ ഞാന്‍ നിന്നെ കാണുന്നത് ഒരു ട്രെയിന്‍ യാത്രയില്‍ ആണ് . കൂട്ടുകാരുമായി ഇരിക്കാന്‍ സ്ഥലം നോക്കി നടക്കുമ്പോള്‍ ഞാന്‍ നിന്റെ മുന്‍പില്‍ വന്നു പെട്ടത് .ആ യാത്ര തീരുവോളം ഓര്‍ക്ഷരം പോലും എന്നില്‍ നിന്നു പുറത്തു വന്നില്ല ...........നിയും ഒന്നും മിണ്ടിയില്ല ...പക്ഷെ എനിക്ക് നിന്നോട് ഒരു കാര്യം പറയാന്‍ ഉണ്ടായിരുന്നു ...കൂട്ടുകാരുടെ അടുത്ത് വച്ച് എനിക്ക് ഇതു പറയാന്‍ കഴിഞ്ഞില്ല ..നീ ഇതു വായിക്കില്ലേ വായിക്കും എന്ന് എനിക്കറിയാം ദയവായി ഇതു മനസിലാക്കു "നിന്നെ ഞാന്‍ ആഗ്രഹിക്കുന്നില്ല പ്രണയിക്കുന്നില്ല കാരണം ജീവിതത്തില്‍ വളരെ ഉറച്ച തീരുമാനങ്ങള്‍ എടുക്കുന്ന ഒരാളാണ് ഞാന്‍ ......ഒരു പഴയ പ്രണയത്തില്‍ ഞാന്‍ എന്റെ പട്ടം കെട്ടിയിടില്ല"
posted by Thamburu ..... at 07:38

0 Comments:

Post a Comment

<< Home