തംബുരു .
Friday, 19 June 2009
ചൈനീസ് മണി

അന്ന് ഞാന്‍ പുറത്തേക്കു തുറക്കുന്ന നാലു ജനലുകള്‍ ഉള്ള ഒരു റൂമില്‍ ആണ് താമസിച്ചിരുന്നത് .ആ ജനലുകള്‍ക്ക് അപ്പുറത്ത് നിരന്നു കിടക്കുന്ന പുല്‍തകിടിയാണ് അവിടെ വല്ലപ്പോഴും മേയുന്ന പശുകുട്ടികള്‍ ഉണ്ടാകും അതിനു അപ്പുറം പാടം അതിന്റെ അപ്പറത്ത് ഒരു കൊച്ചു പുഴയും ...എന്റെ ജനലില്‍ നിന്ന് ഞാന്‍ എന്നും കാണുന്ന കാഴ്ച അതായിരുന്നു ..പക്ഷെ ഞാന്‍ ഒരിക്കലും ആ പുഴയെ സ്നേഹിച്ചില്ല കാരണം മഴ കഴിയുമ്പോള്‍ അത് കവിഞ്ഞു ഒര്ഴുകാറുണ്ട് കലങി മറിഞ്ഞു ......അപ്പോള്‍ ഞാന്‍ ഹോസ്റ്റലില്‍ ആയിരിക്കും അപ്പോഴെല്ലാം അമ്മ ഫോണ്‍ എടുക്കാന്‍ താമസിച്ചാല്‍ ഞാന്‍ വല്ലാതെ ഭയപ്പെട്ടു അമ്മ തോട്ടിലെക്കെങാന്‍ പോയിട്ടുണ്ടാകുമോ എന്ന് .....പപ്പയെ വിളിച്ചു ഞാന്‍ വഴക്ക് പറഞ്ഞു അമ്മയെ തോട്ടില്‍ വിടരുത് എന്ന് പറഞ്ഞു ..എന്ത് കൊണ്ടോ മഴക്കാലത്ത് ഞാന്‍ ആ തോടിനെ ഇഷ്ടപെട്ടില്ല പക്ഷെ വേനലില്‍ ചെറിയ ഒഴുക്ക് മാത്രമേ അതില്‍ ഉണ്ടാകു ...അപ്പോള്‍ വളര്‍ന്നു നില്‍ക്കുന്ന എള്ള് ചെടികളുടെ തണ്ട് പറിച്ചു ഞങള്‍ എല്ലാവരും പുഴയില്‍ പോയി കുളിക്കുമായിരുന്നു .തിരിച്ചു വരുമ്പോള്‍ അമ്മുകുട്ടിയുടെ വീട്ടില്‍ നിന്ന് മുല്ലപൂ പറിക്കും ആ വീട്ടില്‍ എന്നും മുല്ല പൂകും ഒരു പൂവെങ്കിലും ആയി മുല്ല അങനെ നിക്കും ...... എന്റെ ജനലിലേക്ക് ഇപ്പോഴും പാടത്തു നിന്ന് കാറ്റു വീശികൊണ്ടിരികും സന്ധ്യനേരത്ത് പപ്പാ എന്നും വന്നു ജനല്‍ അടച്ചിടും ....ജനല്‍ തുറനിടനം എന്ന് പറഞ്ഞു ഞാന്‍ ഇപ്പോഴും പപ്പയോടു വഴക്ക് കൂടി ...അവസാനം ഞാന്‍ ഉറങും വരെ ജനല്‍ തുറന്നിടാന്‍ പപ്പാ സമതിച്ചു .ഞാന്‍ ഉറങികഴിയുമ്പോള്‍ പപ്പാ തന്നെ വന്നു ജനല്‍ അടച്ചിട്ടു പോകും .ഒരു കള്ളന്‍ വന്നാല്‍ അയാള്‍ക്ക് എന്നെ കഇയ് എത്തിച്ചു തൊടാന്‍ പറ്റും എന്ന് പപ്പാ പറഞ്ഞു അത് കൊണ്ടാണ് ഞാന്‍ അങനെ ഒരു തീരുമാനം സമ്മതിച്ചത് .ഞാനും എന്റെ പട്ടികുഞ്ഞു ആണ് ആ മുറിയിലെ അന്ദേവസികല് എന്റെ വാതിലില്‍ ഒരു ചെറിയ ചൈനീസ് മണി ഞാന്‍ തൂക്കിയിരുന്നു ഒരു കാറ്റുപോലും അതിലെ കടന്നു പോയാല്‍ എനിക്ക് അറിയാമായിരുന്നു , ഞാന്‍ ആ മണിയെ വല്ലാതെ ഇഷ്ടപ്പെട്ടു .അതിന്റെ ശബ്ദം കേള്‍ക്കാന്‍ വേണ്ടി ഞാന്‍ വാതിലിലൂടെ അങോട്ടും എങോട്ടും വെറുതെ നടന്നു .എന്റെ കൊലുസിന്റെ ശബ്ദം പോലെ അത് എനിക്ക് പ്രിയപെട്ടതയിരുന്നു .ചേട്ടന്‍ ഈ രണ്ടു ശബ്ധങളെയും ഇഷ്ടപെട്ടില്ല "നിനക്ക് ഒന്ന് പതുക്കെ നടനൂടെ ഒന്ന് ഊരി കളയുനുണ്ടോ ആ കൊലുസ് ..... എന്തിനാ വാതിലില്‍ ഈ മണി ..?ഇതു തട്ടിയിട്ടു നടക്കാന്‍ വയ്യ "എന്നൊക്കെ ചേട്ടന്‍ ദേഷ്യപെട്ടു .ഞാന്‍ അതൊന്നും പരിഗണിച്ചില്ല .എന്റെ ജനലിനപ്പുറത്തെ പുല്‍ത്തകിടിയില്‍ അപ്പൂപ്പന്‍ താടികള്‍ ഉണ്ടാകുന്ന ചെടി ഉണ്ടായിരുന്നു ...ഒരിക്കല്‍ ഞാന്‍ ആരും കാണാതെ കുറച്ചു കായ് കല്‍ പറിച്ചു എന്റെ അലമാരിയില്‍ വച്ചു . ഞാന്‍ പ്ലൂട്ടോ (പട്ടികുട്ടന്‍ )യുമായി കളിച്ചു കൊണ്ട് നില്‍കുംബോഴാ എന്നെ പപ്പാ വിളിച്ചത് "എന്താ മോളെ ഇതു "എന്ന് ചോദിക്കുന്നു ഞാന്‍ ഓടി ചെല്ലുബോള്‍ മുറിനിറയെ അപ്പൂപന്‍ താടികള്‍ പറക്കുന്നു .പപ്പാ എന്തിനെകിലും വേണ്ടി അലമാരി തുറന്നിരികും ..... ചേട്ടന്‍ ഒടിവന്നു ബഹളം കേട്ട് ....ഞാന്‍ "ഈ പപ്പയുടെ കാര്യം "എന്ന് പറഞ്ഞു അപ്പൂപ്പന്‍ താടികളുടെ പുറകെ ഓടുകയായിരുന്നു . അന്ന് രാത്രി ഞാന്‍ ഒരു സ്വപ്നം കണ്ടു വിചിത്രമായ ഒരു സ്വപനം അതിന്റെ അവസാനം ചേട്ടന്‍ ആ ചൈനീസ് മണി പൊട്ടിച്ചു ........അത് താഴെ കസേരയിലേക്ക് വന്നു വീണു .ഉറക്കത്തില്‍ ഞാന്‍ കഇയ് എത്തിച്ചു ആ മണി എടുക്കാന്‍ ശ്രമിച്ചു പക്ഷെ കഴിഞ്ഞില്ല .....രാവിലെ ഞാന്‍ ആദ്യം പോയത് ആ മണിയുടെ അടുത്തേക്കാണ് ...അത് ഞാന്‍ സ്വപനത്തില്‍ കണ്ടത് പോലെ പൊട്ടി കസേരയില്‍ കിടക്കുന്നു ......പക്ഷെ എനിക്കറിയില്ല ഞാന്‍ അത് എങനെ സ്വപനം കണ്ടു ...എന്റെ സങടം കണ്ടു പപ്പാ പറഞ്ഞു പപ്പയാണ് അത് പൊട്ടിച്ചത് എന്ന് പക്ഷെ എനിക്കറിയാം പപ്പാ അങനെ ചെയ്യില്ല .പിന്നെ ഞാന്‍ അത് എന്റെ വാതിലില്‍ കെട്ടിയില്ല .............................ആ മണി എനിക്ക് തിരിച്ചു വേണം എന്റെ വാതിലിലൂടെ കാറ്റു കടന്നു പോകുമ്പോള്‍ എനിക്ക് അറിയാന്‍ .........................അതെനിക്ക് പ്രിയപെട്ടതാണ് .

1 Comments:
chechi.......all the best.................glad to read from you.
Post a Comment
<< Home