തംബുരു .

Saturday, 20 June 2009

എന്‍റെ ശാലുവിന്


ശാലിനി അവള്‍ എന്‍റെ കൂട്ടുകാരി ആണ്. കണ്ണാടിയില്‍ കാണുന്ന രൂപം പോലെ ഒന്നായിരുന്നു ...... ഒരുപോലെ ആയിരുന്നു ഞങള്‍ .ഇഷ്ടങ്ങള്‍ ,അനിഷ്ടങള്‍ ,എല്ലാം ഒന്ന് തന്നേ... ഇഷ്ടമുള്ള പാട്ടുകള്‍ ,ഇഷ്ടമുള്ള കാര്യങള്‍ ,ജനിച്ച നാള്‍ ........അങനെ അങനെ .........അവളെ എന്നാണ് ആദ്യമായി കണ്ടത് എന്ന് ഞാന്‍ ഓര്‍കുന്നില്ല.എങ്കിലും വീണ്ടും വീണ്ടും ഞങളെ ആകര്‍ഷിച്ചു നിര്‍ത്തുന്ന എന്തൊക്കെയോ ഉണ്ടായിരുന്നു .ഞങള്‍ മേട്രെന്‍ ആന്റി ഇല്ലാത്ത ദിവസങളില്‍ ദേവികയുടെ മുറിയില്‍ ഇരുന്നു പാടുമായിരുന്നു .ഞങളുടെ പാട്ടുകൂട്ടത്തിലേക്ക് ഓരോരുത്തരായി വന്നു ചേര്‍ന്നു സിജു ,ശാലിനി ,ദേവിക ,ഗീതി ,ഡാലിയ ,ലക്ഷ്മി പിന്നെ പേരറിയാത്ത ആരൊക്കെയോ ..... എല്ലാവരില്‍നിന്നും വെത്യസ്ത ആയിരുന്നു ശാലിനി ഞാന്‍ അവളെ ശാലു എന്ന് വിളിച്ചു ....സുഗന്ധം പരത്തുന്ന ഒരു മുല്ലപൂ ആയിരുന്നു അവള്‍ ...ചുരുണ്ടു നിറഞ്ഞ മുടിയില്‍ ഇപ്പോഴും തുളസി കതിരുണ്ടായിരുന്നു അല്ലെങ്കില്‍ അമ്പലത്തില്‍ നിന്ന് കിട്ടിയ പൂവിതളുകള്‍ .വിടര്‍ന്ന നെറ്റിയില്‍ ചന്ദനകുറിയും അങനെ അല്ലാതെ ഞാന്‍ അവളെ ഒരിക്കലും കണ്ടിട്ടില്ല ...ആ മുഖത്തിനു ചിരി ഏററവുമ് ഭങി കൊടുത്തു ....വര്‍ത്തമാനം കൊണ്ടും ചിരി കൊണ്ടും എല്ലാവരെയും ആകര്‍ഷിച്ച് തിരക്കില്‍ പെട്ട് നടക്കുന്ന അവളെ യെ ഞാന്‍ കണ്ടിട്ടുള്ളു .... ദിവസത്തില്‍ കൂടുതല്‍ സമയവും ഞങള്‍ ഒരുമിച്ചായിരുന്നു .ഗീതി ആയിരുന്നു എന്‍റെ റൂം മേറ്റ്‌ . ഏററവുമ് ഇളയത് അവളയിരുനന്നു .ഗീതിയും ശാലുവും വെറുതെ എന്തിനൊക്കെയോ വേണ്ടി വഴക്കിട്ടു .ഞാന്‍ ആയിരുന്നു കാരണം ഞാന്‍ ശാലിനിയെ ശാലു എന്ന് വിളിക്കുന്നത്‌ ,അവളോട്‌ സംസാരിച്ചിരിക്കുന്നത് എല്ലാം ഗീതിയെ ദേഷ്യം പിടിപ്പിച്ചു .ഒരിക്കല്‍ ഗീതിയുടെ രണ്ടു അക്ഷരം മാത്രാ ഉള്ള പേരിനെ ഞാന്‍ കളിയാക്കി...പിന്നീട് ഒരിക്കലും കാണാത്ത മുഘഭവത്തോടെ അവള്‍ എന്നോട് പറഞ്ഞു "എന്‍റെ അച്ഛന്‍ ഇതു മാത്രമേ എനിക്ക് തന്നിട്ടുള്ളൂ ഈ പേര് എനിക്ക് ഒരുപാടു ഇഷ്ടമാണ് " എന്‍റെ തമാശ ഓര്‍ത്തു ഞാന്‍ വല്ലാതെ ആയി .. ഗീതിയുടെ അച്ഛന്‍ അവള്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മരിച്ചതാണ് .ഇങനെ ഒരു പരിഗണന ഉള്ളത് കൊണ്ട് ഞാന്‍ അവളുടെ തല്ലുകൊള്ളിതരങള്‍ സഹിച്ചു .....ക്ലാസ്സുകഴിഞ്ഞു നേരത്തെ വന്നാലെന്താ ?...ഇന്നും ആ വളിച്ച സാംബാര്‍ തന്നെ ,ചേച്ചി സാംബാര്‍ കൂട്ടെണ്ടാട്ടോ,....ഈ മല ഞാന്‍ ഇട്ടോണ്ട് പൊക്കോട്ടെ ഇന്ന് ,സത്യം പറ നമ്മളില്‍ ആരാ സുന്ദരി ?ഇത്തിരി കുകുമം എടുത്തോട്ടെ ഞാന്‍ ,തലയൊന്നു ചീകിതാ ,എങനെയാ ഈ ഗ്രാഫ് വരക്കുന്നെ ,ആ കുറുമ്പി പെണ്ണുങളുടെ(എന്‍റെ ക്ലാസ്സ്മറെസ്‌ ) കൂടെ കൂടി നടന്നാല്‍ ചേച്ചിയും ചീത്തയാകും എന്നൊക്കെ പറഞ്ഞു അവള്‍ എന്‍റെ മേലുള്ള ആധിപത്യം ഉറപ്പിച്ചു .എന്‍റെ റൂം എനിക്ക് വീടുപോലെ തോന്നി സ്നേഹമുള്ള കുറച്ചു പേര്‍ ഇപ്പോഴും അവിടെ ഉണ്ടായിരുന്നു .. .... ഒരിക്കല്‍ ഒരു കൃഷ്ണന്റെ ചിത്രത്തിന് വേണ്ടി ശാലുവും ഗീതിയും വഴക്ക് കൂടി .കൃഷ്ണനും രാധയും പിന്നെ അവരില്‍ നിറയുന്ന പച്ച നിറവും .ആ ചിത്രത്തിന് വേണ്ടി രണ്ടു പേരും ഒരു ആഴ്ചയോളം തര്‍ക്കിച്ചു .ശാലു അതിനായി ചോദിക്കുമ്പോള്‍ എല്ലാം ഗീതിയുടെ കുറുമ്പ് കൂടി വന്നതേ ഉള്ളു അവള്‍ അത് കൊടുക്കാന്‍ തയ്യാറായില്ല . ഞാന്‍ അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത് ഇങനെ യാണ് "നടക്കട്ടെ കുറച്ചു ദിവസം എന്‍റെ പുറകെ ....ഇവിടെ ഒരാള്‍ക്ക് എന്തൊരു സ്നേഹമാ ചിലരോട്..... എപ്പോഴും ശാലു .....ശാലു , ഞാന്‍ ആണ് റൂം മേറ്റ്‌ അല്ലാതെ ശാലു അല്ല .ഇതു കൃഷ്ണനയിട്ടു ഒരു അവസരം കൊണ്ട് തന്നതാണ് എനിക്ക് അവളെ പത്തു തവണ നടത്തിക്കണം ഇതിനു വേണ്ടി " എന്ന് പറഞ്ഞിട്ട് ഗീതി പുറത്തേയ്ക്കുള്ള ജനല്‍ തുറന്നു അത് കൃഷ്ണന്റെ അമ്പലത്തിനു നേരെ ആണ് .....കത്തിനില്‍ക്കുന്ന വിളക്കുകളുടെ മങിയ വെളിച്ചം ...തൊഴുതിട്ടു മടങുന്നവരുടെ അവ്യക്തമായ സംസാരങള്‍.....സന്ധയയാല്‍ ജനല്‍ തുറന്നിടുന്ന പതിവില്ല ..."ഗീതി ജനല്‍ അടക്ക് കൊതുക് കയറും "ഞാന്‍ പറഞ്ഞു ..."കൊതുക് കയറട്ടെ ഇവിടെ ചിലര്‍ കൊതുകിന്‍റെ കടി കൊണ്ടാലേ പഠിക്കു.".എങനെ കൊച്ചു കുറുംബുകളും സന്തോഷങളും ഉള്ളതായിരുന്നു ഞങളുടെ ദിവസങ്ങള്‍ .മുറിച്ച്‌ മാറ്റാന്‍ കഴിയാത്ത വിധം എല്ലാവരും സ്നേഹത്തിന്‍റെ ചെറിയ നൂലുകള്‍ കൊണ്ട് കെട്ടപെട്ടിരുന്നു .... ക്ലാസ്സിനെ കുറിച്ചും അന്ന് കണ്ട കര്യങളെ കുറിച്ചും,ജീവിതത്തെ കുറിച്ചും ഒക്ക സംസാരിച്ചു ഞങള്‍ . ....ചുമരിലെ പടങളും ,പുസ്തകങളും ,പവകുട്ടികളും എല്ലാം ശാലുവിന്റെ കൂടെ സ്വന്തമായിരുന്നു .അങനെ ഉള്ള ഒരു സന്ധയില്‍ എന്റെ പവകുട്ടിയെയും എടുത്തു അവള്‍ ഇരിക്കുന്ന ചിത്രം എന്റെ മനസ്സില്‍ ഇപ്പോഴും ഉണ്ട് .... ഞങള്‍ തമിലുള്ള ഒരു വെത്യാസം അവള്‍ കൃഷ്ണ ഭക്ത ആയിരുന്നു എന്ന് മാത്രമായിരുന്നു .....എനിക്കും കൃഷ്ണനെ ഇഷ്ടമായിരുന്നു എങ്കിലും ഞാന്‍ ആ ഇഷ്ടം ഒരിക്കലും പുറത്തു കാണിച്ചില്ല ....അത് അവളെ പലപ്പോഴും ശുണ്ടി പിടിപ്പിച്ചു .... ഞങളെ അത് വക്കുതര്‍ക്കങളില്‍ കൊണ്ടെത്തിച്ചു ....അവസാനം സ്വന്തമായ അഭിപ്രയങളില് തന്നേ ഞങള്‍ ഉറച്ചു നിന്നു പരസ്പരം മുറിപ്പെടുത്താതെ തന്നേ .......ഹോസ്റ്റലിന്റെ എതിരെ ഉള്ള കൃഷ്ണ ഷേത്രതിലേക്ക്ഞങള്‍ ഒരുമിച്ചു പല തവണ പോയിട്ടുണ്ട് . നാരങ വിളക്കുകളുടെയും ചന്ദനതിന്റെയും മണമുള്ള ആ സന്ധ്യകളും എന്നും കണ്മുന്നില്‍ തന്നെ ഉണ്ട് .ഞാന്‍ ശിവനെ മനസ്സില്‍ കണ്ടു തികളാഴ്ച വൃതം നോററപോള് അവള്‍ നിഗൂധമായി എന്തോ മനസില്‍ ഒളിപ്പിച്ചു ...ഞാന്‍ ചോദിച്ചില്ല അത് എന്തായിരുന്നു എന്ന് അക്ഷേ പറയാത്ത ആ രഹസ്യം എന്നെ സങടപ്പെടുത്തി .അതിനു ശേഷം എനിക്ക് ഒരു കാര്യം പറയാണ്ട്എന്ന് പറഞ്ഞു അവള്‍ പലതവണ എന്റെ റൂമില്‍ വന്നു ."രഹസ്യങ്ങള്‍ എനിക്ക് കേള്‍ക്കേണ്ട "എന്ന് ഞാന്‍ പറഞ്ഞു വെറുതെ അവളെ മുറിപ്പെടുത്താന്‍ ...അത് അവളെ അസ്വതയാക്കി . അന്ന് രാത്രി ഹോസ്റെളിലെ ഒരു ഒഴിഞ്ഞ കോണില്‍ മെഴുകുതിരിയുടെ വെട്ടത്തില്‍ ഇരുന്നു അവള്‍ പറഞ്ഞു അവള്‍ തിങ്കളാഴ്ച വൃതം നോക്കുന്നത് ആര്‍ക്കു വേണ്ടിയാണു എന്ന് "പക്ഷേ എനിക്ക് അച്ഛനെ വേദനിപ്പിക്കാന്‍ വയ്യ .വീട്ടുകാരെ വേദനിപ്പിക്കാന്‍ വയ്യ ..എന്ത് ചെയ്യും ഞാന്‍... കൃഷ്ണന്‍ ഒരു വഴി കാണിച്ചു തരും "അവിടുന്ന് തിരിച്ചു പോരുമ്പോള്‍ അവള്‍ എന്റെ കിയ്‌ പിടിച്ചു ചോദിച്ചു "ഇതു ആരോടെങ്കിലും പറയുമോ "ഞാന്‍ പറഞ്ഞു "പറയില്ല പക്ഷെ നോട്ടീസ് ഇടും നാളെ നോട്ടീസ് ബോര്‍ഡില്‍ വന്നു നോക്ക് " ഞങള്‍ ചിരിച്ചു . .....വായനശാലയുടെ വരാന്തയില്‍ എനിക്ക് വേണ്ടി ഒരു പാട് കാത്തിരുന്നിട്ടുണ്ട് അവള്‍ ..തിരഞ്ഞ പുസ്തകം കിട്ടാതെ ഞാന്‍ ഇറങി വരുമ്പോള്‍ അവള്‍ ഒരിക്കലും മുഖം കറുപ്പിച്ചില്ല.
ആ വര്‍ഷം ഓണത്തിന് ഞാന്‍ ഹോസ്പിറ്റലില്‍ ആയിരുന്നു . ഹോസ്പിറ്റലില്‍ നിന്ന് തിരിച്ചു വന്ന ദിവസം എന്‍റെ റൂമിലേക്ക്‌ പോകുന്ന സ്റെറപപില് വച്ച് ഞാന്‍ അവളെ കണ്ടു ചൂട് പാല്‍ വീണു പൊള്ളിയ കഇയ് യുമായി അവളും ഹോസ്പിറ്റലില്‍ പോയിട്ട് തിരിചെതതിയതെ ഉണ്ടായിരുന്നുള്ളു .നീ എപ്പോഴും എന്നെ കോപ്പി ചെയ്യുന്നു എന്ന് അന്ന് ഞാന്‍ തമാശ പറഞ്ഞു .
..... അവള്‍ എന്നും കൃഷ്ണന്റെ രാധയായിരുന്നു...................ഞാന്‍ ഒന്നും ആയിരുന്നില്ല ഒന്നും .അമ്പലപ്പുഴ ഷേത്രതിലേക്ക്ഞങള്‍ ഒരുമിച്ചു പോയ യാത്ര മറക്കാന്‍ കഴിയില്ല . അന്ന് ഒരു കല്‍തൂനിന്റെ അടുത്ത് തൊഴുതു കൊണ്ട് നിന്ന അവളെ ......ശ്രീവേലി സമയത്ത് ഷേത്രതിലെ ആരോ വഴക്ക് പറഞ്ഞു ........അന്ന് അവളുടെ കണ്ണില്‍ കണ്ട കണ്ണുനീര്‍ എന്റെ കണ്ണിനെ നനക്കാന്‍ കഴിവുള്ളതായിരുന്നു ....ഒരു പക്ഷെ അവള്‍ വിളിച്ചാല്‍ കൃഷ്ണന്‍ ഇറങി വരും എന്ന് ഞാന്‍ കരുതി .തോഴുതുകഴിഞ്ഞു ഞങള്‍ ചാക്ക്യാര്‍ കൂത്ത് കളിത്തട്ടില്‍ കയറി ഇരുന്നു .....അവളുടെ മനസ് മങ്ങിയിരുന്നു..ഞാങളുടെയും അപ്പോള്‍ പാല്‍പ്പായസം വാങി വന്ന ഒരാള്‍ അത് ഗ്ലാസില്‍ പകര്‍ന്നു ഞങളുടെ നേരെ നീട്ടി ....അവളുടെ പിണക്കം മാറ്റാന്‍ ഇറങിവന്ന കണ്ണനെ പോലെ . അന്ന് ഷേത്രതിന്റെ അടുത്തുള്ള കടകളില്‍ നിന്നു എന്തൊക്കെയോ അവള്‍ എനിക്കായി വാങി പുസ്തകങള്‍ ,അരക്ക് ,മയില്‍ പീലി അങനെ എന്തൊക്കെയോ ..എനിക്കും നിനക്കും ആയിട്ടു ഒന്നും ഇല്ലായിരുന്നു എല്ലാം നമുക്കായിരുന്നു ....... എല്ലാ മേളങള്ക്ക് ഒടുവില്‍ വര്‍ഷവസന പരിഷകള്‍ വന്നു തുടങി .....തമ്മില്‍ കാണുന്നുന്ടെകിലും സംസാരിക്കാന്‍ സമയം കുറവായി .കാണുമ്പൊള്‍ എല്ലാം അവള്‍ പറയും കാല് വേദനയാണ് എക്സാം ഹാളില്‍ ഒരുപാടു നേരം നിന്നില്ലേ അതാകും.... അല്ലെങ്കില്‍ അങനെ എന്തെങ്കിലും കാരണങള്‍ അവള്‍ തന്നെ കണ്ടെത്തും .എക്സാം കഴിയുമ്പോള്‍ ചെക്ക്‌ അപ്പ്‌ നു പോകണം എത്ര നാളായി ഈ വേദന ... ഒരിക്കല്‍ പരീഷ യുടെയും തിരക്കുകളുടെയും ഇടക്ക് ഞാനും ശാലുവും രണ്ടു ദിവസമായി കണ്ടില്ല ....പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ബുക്കിന്റെ പേപ്പറ്എടുത്തു എഴുതി "എന്താ തിരക്കാണോ ? എന്തൊക്കെ ഉണ്ട് വിശേഷം ?... എനിക്ക് എക്സാം ആണ് തിരക്ക് കഴിയുമ്പോള്‍ കാണാം കേട്ടോ "....എന്നിട്ട് അത് മടക്കി ഗീതി യെ ഏല്പിച്ചു ശാലിനിക്ക് കൊടുക്കാന്‍ .അവള്‍ അത് കൊടുക്കില്ല എന്നൊക്കെ പറഞ്ഞതിന് ശേഷം അതുമായി ശാലു വിനെ കാണാന്‍ പോയി ....തിരിച്ചു വന്നത് ഒരു ബുക്കിന്റെ സൈഡില്‍ നിന്ന് കീറിയെടുത്ത ഒരു കടലാസുതുണ്ടും ആയിട്ടാണ് ..അതില്‍ ഇങനെ എഴുതിയിരുന്നു "എക്സാം കുളം ആയിരുന്നു ഞാന്‍ ശല്യപെടുത്താന്‍ ഒന്നും വരില്ല പഠിചോളു .. കാണുമ്പൊള്‍ മിണ്ടിയാല്‍ മുത്ത്‌ പോഴിയുമോ അത്ര തിരക്കാണോ ?.. ഇപ്പോള്‍ ഇരുന്നു നന്നായി പഠിചോളു എനിക്കും പഠിക്കാന്‍ ഉണ്ട് .... ഞാന്‍ ഇവിടെ ഒരു വിളിക്ക് അകലെ ഉണ്ട് "ശാലു .........ഞാന്‍ അത് വായിച്ചിട്ട് മടക്കി എന്‍റെ ബുക്കില്‍ വച്ചു എന്തോ ആ കുറിപ്പ് എനിക്ക് പ്രിയപ്പെട്ടതായി തോന്നി ... പിന്നെ നാളുകള്‍ക്ക് ശേഷം എല്ലാവരും പലവഴിക്ക് പോയി ഒരു ഘോഷയാത്ര കണ്ടിട്ട് വഴിയില്‍ നില്‍ക്കുന്ന ഒരാളെപ്പോലെ ഞാന്‍ തനിച്ചായി .പിന്നെയും ആളുകള്‍ വന്നും പോയും ഇരുന്നു പക്ഷെ ഗീതിയെ പോലെയും ശാലു വിനെ പോലെയും ആരും വന്നില്ല .ആരും എനിക്ക് വേണ്ടി കലഹിചില്ല,കുറുമ്പുകള്‍ കൊണ്ട് എന്നെ ദേഷ്യം പിടിപ്പിച്ചില്ല . ഞാന്‍ ആരും ഇല്ലതവളെ പോലെ പുസ്തകങളിലേക്ക് മടങിപോയി .ഒരുദിവസം ഹോസ്റ്റല്‍ ലേക്ക് ആ വാര്‍ത്ത‍ ആരോ കൊണ്ടുവന്നു ശാലുവിനു കാലില്‍ കാന്‍സര്‍ ആണ് എനിക്ക് തല പെരുക്കും പോലെ തോന്നി ....കാണാന്‍ പോയാലോ ,വീട്ടിലേക്കുള്ള വഴി ....തിരക്കിലായത് കൊണ്ട് അന്ന് അവള്‍ എന്റെ അഡ്രെസ്സ് ആണ് എഴുതി എടുത്തത്‌ കത്തയക്കാം എന്ന് പറഞ്ഞിരുന്നു പക്ഷെ എന്നെ തേടി ഒരു കത്ത് പോലും വന്നില്ല ഒരു ഫോണ്‍ കാള്‍ പോലും വന്നിരുന്നില്ല .,അടുത്ത ദിവസം എക്സാം തുടങുകയാണ് എന്ത് ചെയ്യും ഹോസ്റ്റലില്‍ നിന്നു ആരൊക്കെയോ പോകാന്‍ തയ്യാറായി..... പക്ഷെ "കുറവുണ്ട് എന്ന് കേട്ടു,പേടിക്കേണ്ട ഇപ്പോള്‍ തിരക്കിട്ട് പോകണ്ട" എന്നൊക്കെ ആരൊക്കെയോ ആശ്വസിപ്പിച്ചു ....ഞാനും കരുതി ഇപ്പോള്‍ കുറവുണ്ടല്ലോ പിന്നെ പോയി കാണാം....സങടം ഉണ്ടാകും അവള്‍ക്ക് എങ്കിലും അവളെ പതുക്കെ പഴയ ശാലു ആക്കണം .അവളെ സന്തോഷിപ്പിക്കാന്‍ കൃഷ്ണനെ സ്നേഹിക്കാന്‍ ഞാന്‍ തയ്യാറായി ...അവളെ കാണുമ്പൊള്‍ ഞാന്‍ എന്താണ് പറയേണ്ടത് ഒരിക്കലും എന്റെ സങടമുള്ള മുഖം അവള്‍ കാണരുത് .ഞാന്‍ എന്ത് പറയും അവളോട്‌ ആദ്യം .കൃഷ്ണന്റെ അമ്പലം പുതുക്കി പണിയുകയാണ് അത് പറയാം ....പിന്നെ അവളുടെ പേരില്‍ ഒരു പാല്‍പ്പായസം .എപ്പോഴാണ് ഈ എക്സാം ഒന്ന് കഴിയുക .ഞാന്‍ മനകൊട്ടകള്‍ കെട്ടി ..പിന്നീട് തിരക്കുള്ള ഒരു ദിവസത്തിന്റെ അവസാനം ഞാന്‍ റൂമില്‍ വരുമ്പോള്‍ എന്റെ കൂട്ടുകാര്‍ ഒരു വാര്‍ത്തയുമായി എന്നെ കാത്തിരുന്നു .ഒരു കാര്യം പറഞ്ഞാല്‍ നീ വിഷമിക്കരുത് ...എനിക്ക് തോന്നി ശാലു വിനു എന്തോ സംഭവിച്ചു എന്ന് ....."പറയു എന്താണ് ?" ശാലു മരിച്ചു മൂന്നു ദിവസം മുന്‍പ് നീ സങടപെടരുത് " എനിക്ക് സങടമില്ല ഞാന്‍ പതുക്കെ പറഞ്ഞു ..എല്ലാ നോട്ടങളും എന്റെ മുഖത്തേയ്ക്ക് ആണ് ഞാന്‍ എന്റെ റൂമിലേക്ക്‌ നടന്നു .എനിക്ക് അവളോട്‌ ദേഷ്യം തോന്നി പറയാതെ പോയ ഒരു യാത്രയാണ് ഇതു ....അതില്‍ കൂടുതല്‍ ഒന്നും ഇല്ല.അവള്‍ പറഞ്ഞില്ല എന്നെ കാത്തു നിന്നില്ല ......കട്ടിലില്‍ മുഖം പൊത്തി കിടന്നു ഞാന്‍ എന്തൊക്കെയോ ചിന്തിച്ചു അവളെക്കുറിച്ച് ,കൃഷ്ണനെ കുറിച്ച് ,തിങ്കളാഴ്ച വൃതങളെ കുറിച്ച് ..... എന്‍റെ കണ്ണ് നിറഞ്ഞില്ല പക്ഷെ എനിക്ക് അവളോട്‌ സംസരിക്കാന്‍ തോന്നി ....ഞാന്‍ ഓര്‍ത്തു അവളുടെ ആ പഴയ കുറിപ്പ് ഞാന്‍ എന്‍റെ ബുക്കില്‍ നിന്നു അത് തിരഞ്ഞു എടുത്തു അതില്‍ അവള്‍ എങനെ എഴുതിയിരുന്നു "എക്സാം കുളം ആയിരുന്നു ഞാന്‍ ശല്യപെടുത്താന്‍ ഒന്നും വരില്ല പഠിചോളു .. കാണുമ്പൊള്‍ മിണ്ടിയാല്‍ മുത്ത്‌ പോഴിയുമോ അത്ര തിരക്കാണോ ?.. ഇപ്പോള്‍ ഇരുന്നു നന്നായി പഠിചോളു എനിക്കും പഠിക്കാന്‍ ഉണ്ട് .... ഞാന്‍ ഇവിടെ ഒരു വിളിക്ക് അകലെ ഉണ്ട് "ശാലു .....
ഞാന്‍ ഇതു എഴുതുമ്പോഴും ആ കടലാസ് തുണ്ട് എന്‍റെ കഇയ് യില്‍ ഉണ്ട് .ഞാന്‍ ചിലപ്പോള്‍ അത് എടുത്തു നോക്കാറുണ്ട് .എന്‍റെ ജീവിതത്തില്‍ ഞാന്‍ അമൂല്യമായി സൂക്ഷിക്കുന്ന ഒന്നാണ് അത് കാരണം ശാലുവിനെ കാണാന്‍ എന്‍റെ കഇയ് യില്‍ അവളുടെ ഫോട്ടോ ഇല്ല അവള്‍ എനിക്കായി തന്നത് ഒന്നും എന്‍റെ കഇയ് യില്‍ ഇല്ല കുറച്ചു നല്ല നിമിഷങള്‍ അല്ലാതെ .ആ തുണ്ട് കടലാസ്സില്‍ നോക്കിയാല്‍ എനിക്ക് അവളെ കാണാന്‍ പറ്റും അവളുടെ ചിരിക്കുന്ന മുഖവും.....
posted by Thamburu ..... at 09:26

2 Comments:

Thamburu........ thante saluvine ..njaanum manasil kaanunnu.. njaanum ishtapedunnu avale...

20 October 2009 at 00:42  

thank you saji thank you very much

9 November 2009 at 14:06  

Post a Comment

<< Home