തംബുരു .
Monday, 22 June 2009
കഴിഞ്ഞ മഞ്ഞു കാലത്തിന്‍റെ ഓര്‍മയ്ക്ക്
.jpg)
Saturday, 20 June 2009
എന്റെ ശാലുവിന്

ശാലിനി അവള്‍ എന്‍റെ കൂട്ടുകാരി ആണ്. കണ്ണാടിയില്‍ കാണുന്ന രൂപം പോലെ ഒന്നായിരുന്നു ...... ഒരുപോലെ ആയിരുന്നു ഞങള്‍ .ഇഷ്ടങ്ങള്‍ ,അനിഷ്ടങള്‍ ,എല്ലാം ഒന്ന് തന്നേ... ഇഷ്ടമുള്ള പാട്ടുകള്‍ ,ഇഷ്ടമുള്ള കാര്യങള്‍ ,ജനിച്ച നാള്‍ ........അങനെ അങനെ .........അവളെ എന്നാണ് ആദ്യമായി കണ്ടത് എന്ന് ഞാന്‍ ഓര്‍കുന്നില്ല.എങ്കിലും വീണ്ടും വീണ്ടും ഞങളെ ആകര്‍ഷിച്ചു നിര്‍ത്തുന്ന എന്തൊക്കെയോ ഉണ്ടായിരുന്നു .ഞങള്‍ മേട്രെന്‍ ആന്റി ഇല്ലാത്ത ദിവസങളില്‍ ദേവികയുടെ മുറിയില്‍ ഇരുന്നു പാടുമായിരുന്നു .ഞങളുടെ പാട്ടുകൂട്ടത്തിലേക്ക് ഓരോരുത്തരായി വന്നു ചേര്‍ന്നു സിജു ,ശാലിനി ,ദേവിക ,ഗീതി ,ഡാലിയ ,ലക്ഷ്മി പിന്നെ പേരറിയാത്ത ആരൊക്കെയോ ..... എല്ലാവരില്‍നിന്നും വെത്യസ്ത ആയിരുന്നു ശാലിനി ഞാന്‍ അവളെ ശാലു എന്ന് വിളിച്ചു ....സുഗന്ധം പരത്തുന്ന ഒരു മുല്ലപൂ ആയിരുന്നു അവള്‍ ...ചുരുണ്ടു നിറഞ്ഞ മുടിയില്‍ ഇപ്പോഴും തുളസി കതിരുണ്ടായിരുന്നു അല്ലെങ്കില്‍ അമ്പലത്തില്‍ നിന്ന് കിട്ടിയ പൂവിതളുകള്‍ .വിടര്‍ന്ന നെറ്റിയില്‍ ചന്ദനകുറിയും അങനെ അല്ലാതെ ഞാന്‍ അവളെ ഒരിക്കലും കണ്ടിട്ടില്ല ...ആ മുഖത്തിനു ചിരി ഏററവുമ് ഭങി കൊടുത്തു ....വര്‍ത്തമാനം കൊണ്ടും ചിരി കൊണ്ടും എല്ലാവരെയും ആകര്‍ഷിച്ച് തിരക്കില്‍ പെട്ട് നടക്കുന്ന അവളെ യെ ഞാന്‍ കണ്ടിട്ടുള്ളു .... ദിവസത്തില്‍ കൂടുതല്‍ സമയവും ഞങള്‍ ഒരുമിച്ചായിരുന്നു .ഗീതി ആയിരുന്നു എന്‍റെ റൂം മേറ്റ് . ഏററവുമ് ഇളയത് അവളയിരുനന്നു .ഗീതിയും ശാലുവും വെറുതെ എന്തിനൊക്കെയോ വേണ്ടി വഴക്കിട്ടു .ഞാന്‍ ആയിരുന്നു കാരണം ഞാന്‍ ശാലിനിയെ ശാലു എന്ന് വിളിക്കുന്നത് ,അവളോട് സംസാരിച്ചിരിക്കുന്നത് എല്ലാം ഗീതിയെ ദേഷ്യം പിടിപ്പിച്ചു .ഒരിക്കല്‍ ഗീതിയുടെ രണ്ടു അക്ഷരം മാത്രാ ഉള്ള പേരിനെ ഞാന്‍ കളിയാക്കി...പിന്നീട് ഒരിക്കലും കാണാത്ത മുഘഭവത്തോടെ അവള്‍ എന്നോട് പറഞ്ഞു "എന്‍റെ അച്ഛന്‍ ഇതു മാത്രമേ എനിക്ക് തന്നിട്ടുള്ളൂ ഈ പേര് എനിക്ക് ഒരുപാടു ഇഷ്ടമാണ് " എന്‍റെ തമാശ ഓര്‍ത്തു ഞാന്‍ വല്ലാതെ ആയി .. ഗീതിയുടെ അച്ഛന്‍ അവള്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മരിച്ചതാണ് .ഇങനെ ഒരു പരിഗണന ഉള്ളത് കൊണ്ട് ഞാന്‍ അവളുടെ തല്ലുകൊള്ളിതരങള്‍ സഹിച്ചു .....ക്ലാസ്സുകഴിഞ്ഞു നേരത്തെ വന്നാലെന്താ ?...ഇന്നും ആ വളിച്ച സാംബാര്‍ തന്നെ ,ചേച്ചി സാംബാര്‍ കൂട്ടെണ്ടാട്ടോ,....ഈ മല ഞാന്‍ ഇട്ടോണ്ട് പൊക്കോട്ടെ ഇന്ന് ,സത്യം പറ നമ്മളില്‍ ആരാ സുന്ദരി ?ഇത്തിരി കുകുമം എടുത്തോട്ടെ ഞാന്‍ ,തലയൊന്നു ചീകിതാ ,എങനെയാ ഈ ഗ്രാഫ് വരക്കുന്നെ ,ആ കുറുമ്പി പെണ്ണുങളുടെ(എന്‍റെ ക്ലാസ്സ്മറെസ് ) കൂടെ കൂടി നടന്നാല്‍ ചേച്ചിയും ചീത്തയാകും എന്നൊക്കെ പറഞ്ഞു അവള്‍ എന്‍റെ മേലുള്ള ആധിപത്യം ഉറപ്പിച്ചു .എന്‍റെ റൂം എനിക്ക് വീടുപോലെ തോന്നി സ്നേഹമുള്ള കുറച്ചു പേര്‍ ഇപ്പോഴും അവിടെ ഉണ്ടായിരുന്നു .. .... ഒരിക്കല്‍ ഒരു കൃഷ്ണന്റെ ചിത്രത്തിന് വേണ്ടി ശാലുവും ഗീതിയും വഴക്ക് കൂടി .കൃഷ്ണനും രാധയും പിന്നെ അവരില്‍ നിറയുന്ന പച്ച നിറവും .ആ ചിത്രത്തിന് വേണ്ടി രണ്ടു പേരും ഒരു ആഴ്ചയോളം തര്‍ക്കിച്ചു .ശാലു അതിനായി ചോദിക്കുമ്പോള്‍ എല്ലാം ഗീതിയുടെ കുറുമ്പ് കൂടി വന്നതേ ഉള്ളു അവള്‍ അത് കൊടുക്കാന്‍ തയ്യാറായില്ല . ഞാന്‍ അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത് ഇങനെ യാണ് "നടക്കട്ടെ കുറച്ചു ദിവസം എന്‍റെ പുറകെ ....ഇവിടെ ഒരാള്‍ക്ക് എന്തൊരു സ്നേഹമാ ചിലരോട്..... എപ്പോഴും ശാലു .....ശാലു , ഞാന്‍ ആണ് റൂം മേറ്റ് അല്ലാതെ ശാലു അല്ല .ഇതു കൃഷ്ണനയിട്ടു ഒരു അവസരം കൊണ്ട് തന്നതാണ് എനിക്ക് അവളെ പത്തു തവണ നടത്തിക്കണം ഇതിനു വേണ്ടി " എന്ന് പറഞ്ഞിട്ട് ഗീതി പുറത്തേയ്ക്കുള്ള ജനല്‍ തുറന്നു അത് കൃഷ്ണന്റെ അമ്പലത്തിനു നേരെ ആണ് .....കത്തിനില്‍ക്കുന്ന വിളക്കുകളുടെ മങിയ വെളിച്ചം ...തൊഴുതിട്ടു മടങുന്നവരുടെ അവ്യക്തമായ സംസാരങള്‍.....സന്ധയയാല്‍ ജനല്‍ തുറന്നിടുന്ന പതിവില്ല ..."ഗീതി ജനല്‍ അടക്ക് കൊതുക് കയറും "ഞാന്‍ പറഞ്ഞു ..."കൊതുക് കയറട്ടെ ഇവിടെ ചിലര്‍ കൊതുകിന്‍റെ കടി കൊണ്ടാലേ പഠിക്കു.".എങനെ കൊച്ചു കുറുംബുകളും സന്തോഷങളും ഉള്ളതായിരുന്നു ഞങളുടെ ദിവസങ്ങള്‍ .മുറിച്ച് മാറ്റാന്‍ കഴിയാത്ത വിധം എല്ലാവരും സ്നേഹത്തിന്‍റെ ചെറിയ നൂലുകള്‍ കൊണ്ട് കെട്ടപെട്ടിരുന്നു .... ക്ലാസ്സിനെ കുറിച്ചും അന്ന് കണ്ട കര്യങളെ കുറിച്ചും,ജീവിതത്തെ കുറിച്ചും ഒക്ക സംസാരിച്ചു ഞങള്‍ . ....ചുമരിലെ പടങളും ,പുസ്തകങളും ,പവകുട്ടികളും എല്ലാം ശാലുവിന്റെ കൂടെ സ്വന്തമായിരുന്നു .അങനെ ഉള്ള ഒരു സന്ധയില്‍ എന്റെ പവകുട്ടിയെയും എടുത്തു അവള്‍ ഇരിക്കുന്ന ചിത്രം എന്റെ മനസ്സില്‍ ഇപ്പോഴും ഉണ്ട് .... ഞങള്‍ തമിലുള്ള ഒരു വെത്യാസം അവള്‍ കൃഷ്ണ ഭക്ത ആയിരുന്നു എന്ന് മാത്രമായിരുന്നു .....എനിക്കും കൃഷ്ണനെ ഇഷ്ടമായിരുന്നു എങ്കിലും ഞാന്‍ ആ ഇഷ്ടം ഒരിക്കലും പുറത്തു കാണിച്ചില്ല ....അത് അവളെ പലപ്പോഴും ശുണ്ടി പിടിപ്പിച്ചു .... ഞങളെ അത് വക്കുതര്‍ക്കങളില്‍ കൊണ്ടെത്തിച്ചു ....അവസാനം സ്വന്തമായ അഭിപ്രയങളില് തന്നേ ഞങള്‍ ഉറച്ചു നിന്നു പരസ്പരം മുറിപ്പെടുത്താതെ തന്നേ .......ഹോസ്റ്റലിന്റെ എതിരെ ഉള്ള കൃഷ്ണ ഷേത്രതിലേക്ക്ഞങള്‍ ഒരുമിച്ചു പല തവണ പോയിട്ടുണ്ട് . നാരങ വിളക്കുകളുടെയും ചന്ദനതിന്റെയും മണമുള്ള ആ സന്ധ്യകളും എന്നും കണ്മുന്നില്‍ തന്നെ ഉണ്ട് .ഞാന്‍ ശിവനെ മനസ്സില്‍ കണ്ടു തികളാഴ്ച വൃതം നോററപോള് അവള്‍ നിഗൂധമായി എന്തോ മനസില്‍ ഒളിപ്പിച്ചു ...ഞാന്‍ ചോദിച്ചില്ല അത് എന്തായിരുന്നു എന്ന് അക്ഷേ പറയാത്ത ആ രഹസ്യം എന്നെ സങടപ്പെടുത്തി .അതിനു ശേഷം എനിക്ക് ഒരു കാര്യം പറയാണ്ട്എന്ന് പറഞ്ഞു അവള്‍ പലതവണ എന്റെ റൂമില്‍ വന്നു ."രഹസ്യങ്ങള്‍ എനിക്ക് കേള്‍ക്കേണ്ട "എന്ന് ഞാന്‍ പറഞ്ഞു വെറുതെ അവളെ മുറിപ്പെടുത്താന്‍ ...അത് അവളെ അസ്വതയാക്കി . അന്ന് രാത്രി ഹോസ്റെളിലെ ഒരു ഒഴിഞ്ഞ കോണില്‍ മെഴുകുതിരിയുടെ വെട്ടത്തില്‍ ഇരുന്നു അവള്‍ പറഞ്ഞു അവള്‍ തിങ്കളാഴ്ച വൃതം നോക്കുന്നത് ആര്‍ക്കു വേണ്ടിയാണു എന്ന് "പക്ഷേ എനിക്ക് അച്ഛനെ വേദനിപ്പിക്കാന്‍ വയ്യ .വീട്ടുകാരെ വേദനിപ്പിക്കാന്‍ വയ്യ ..എന്ത് ചെയ്യും ഞാന്‍... കൃഷ്ണന്‍ ഒരു വഴി കാണിച്ചു തരും "അവിടുന്ന് തിരിച്ചു പോരുമ്പോള്‍ അവള്‍ എന്റെ കിയ് പിടിച്ചു ചോദിച്ചു "ഇതു ആരോടെങ്കിലും പറയുമോ "ഞാന്‍ പറഞ്ഞു "പറയില്ല പക്ഷെ നോട്ടീസ് ഇടും നാളെ നോട്ടീസ് ബോര്‍ഡില്‍ വന്നു നോക്ക് " ഞങള്‍ ചിരിച്ചു . .....വായനശാലയുടെ വരാന്തയില്‍ എനിക്ക് വേണ്ടി ഒരു പാട് കാത്തിരുന്നിട്ടുണ്ട് അവള്‍ ..തിരഞ്ഞ പുസ്തകം കിട്ടാതെ ഞാന്‍ ഇറങി വരുമ്പോള്‍ അവള്‍ ഒരിക്കലും മുഖം കറുപ്പിച്ചില്ല.
Friday, 19 June 2009
ചൈനീസ് മണി

അന്ന് ഞാന്‍ പുറത്തേക്കു തുറക്കുന്ന നാലു ജനലുകള്‍ ഉള്ള ഒരു റൂമില്‍ ആണ് താമസിച്ചിരുന്നത് .ആ ജനലുകള്‍ക്ക് അപ്പുറത്ത് നിരന്നു കിടക്കുന്ന പുല്‍തകിടിയാണ് അവിടെ വല്ലപ്പോഴും മേയുന്ന പശുകുട്ടികള്‍ ഉണ്ടാകും അതിനു അപ്പുറം പാടം അതിന്റെ അപ്പറത്ത് ഒരു കൊച്ചു പുഴയും ...എന്റെ ജനലില്‍ നിന്ന് ഞാന്‍ എന്നും കാണുന്ന കാഴ്ച അതായിരുന്നു ..പക്ഷെ ഞാന്‍ ഒരിക്കലും ആ പുഴയെ സ്നേഹിച്ചില്ല കാരണം മഴ കഴിയുമ്പോള്‍ അത് കവിഞ്ഞു ഒര്ഴുകാറുണ്ട് കലങി മറിഞ്ഞു ......അപ്പോള്‍ ഞാന്‍ ഹോസ്റ്റലില്‍ ആയിരിക്കും അപ്പോഴെല്ലാം അമ്മ ഫോണ്‍ എടുക്കാന്‍ താമസിച്ചാല്‍ ഞാന്‍ വല്ലാതെ ഭയപ്പെട്ടു അമ്മ തോട്ടിലെക്കെങാന്‍ പോയിട്ടുണ്ടാകുമോ എന്ന് .....പപ്പയെ വിളിച്ചു ഞാന്‍ വഴക്ക് പറഞ്ഞു അമ്മയെ തോട്ടില്‍ വിടരുത് എന്ന് പറഞ്ഞു ..എന്ത് കൊണ്ടോ മഴക്കാലത്ത് ഞാന്‍ ആ തോടിനെ ഇഷ്ടപെട്ടില്ല പക്ഷെ വേനലില്‍ ചെറിയ ഒഴുക്ക് മാത്രമേ അതില്‍ ഉണ്ടാകു ...അപ്പോള്‍ വളര്‍ന്നു നില്‍ക്കുന്ന എള്ള് ചെടികളുടെ തണ്ട് പറിച്ചു ഞങള്‍ എല്ലാവരും പുഴയില്‍ പോയി കുളിക്കുമായിരുന്നു .തിരിച്ചു വരുമ്പോള്‍ അമ്മുകുട്ടിയുടെ വീട്ടില്‍ നിന്ന് മുല്ലപൂ പറിക്കും ആ വീട്ടില്‍ എന്നും മുല്ല പൂകും ഒരു പൂവെങ്കിലും ആയി മുല്ല അങനെ നിക്കും ...... എന്റെ ജനലിലേക്ക് ഇപ്പോഴും പാടത്തു നിന്ന് കാറ്റു വീശികൊണ്ടിരികും സന്ധ്യനേരത്ത് പപ്പാ എന്നും വന്നു ജനല്‍ അടച്ചിടും ....ജനല്‍ തുറനിടനം എന്ന് പറഞ്ഞു ഞാന്‍ ഇപ്പോഴും പപ്പയോടു വഴക്ക് കൂടി ...അവസാനം ഞാന്‍ ഉറങും വരെ ജനല്‍ തുറന്നിടാന്‍ പപ്പാ സമതിച്ചു .ഞാന്‍ ഉറങികഴിയുമ്പോള്‍ പപ്പാ തന്നെ വന്നു ജനല്‍ അടച്ചിട്ടു പോകും .ഒരു കള്ളന്‍ വന്നാല്‍ അയാള്‍ക്ക് എന്നെ കഇയ് എത്തിച്ചു തൊടാന്‍ പറ്റും എന്ന് പപ്പാ പറഞ്ഞു അത് കൊണ്ടാണ് ഞാന്‍ അങനെ ഒരു തീരുമാനം സമ്മതിച്ചത് .ഞാനും എന്റെ പട്ടികുഞ്ഞു ആണ് ആ മുറിയിലെ അന്ദേവസികല് എന്റെ വാതിലില്‍ ഒരു ചെറിയ ചൈനീസ് മണി ഞാന്‍ തൂക്കിയിരുന്നു ഒരു കാറ്റുപോലും അതിലെ കടന്നു പോയാല്‍ എനിക്ക് അറിയാമായിരുന്നു , ഞാന്‍ ആ മണിയെ വല്ലാതെ ഇഷ്ടപ്പെട്ടു .അതിന്റെ ശബ്ദം കേള്‍ക്കാന്‍ വേണ്ടി ഞാന്‍ വാതിലിലൂടെ അങോട്ടും എങോട്ടും വെറുതെ നടന്നു .എന്റെ കൊലുസിന്റെ ശബ്ദം പോലെ അത് എനിക്ക് പ്രിയപെട്ടതയിരുന്നു .ചേട്ടന്‍ ഈ രണ്ടു ശബ്ധങളെയും ഇഷ്ടപെട്ടില്ല "നിനക്ക് ഒന്ന് പതുക്കെ നടനൂടെ ഒന്ന് ഊരി കളയുനുണ്ടോ ആ കൊലുസ് ..... എന്തിനാ വാതിലില്‍ ഈ മണി ..?ഇതു തട്ടിയിട്ടു നടക്കാന്‍ വയ്യ "എന്നൊക്കെ ചേട്ടന്‍ ദേഷ്യപെട്ടു .ഞാന്‍ അതൊന്നും പരിഗണിച്ചില്ല .എന്റെ ജനലിനപ്പുറത്തെ പുല്‍ത്തകിടിയില്‍ അപ്പൂപ്പന്‍ താടികള്‍ ഉണ്ടാകുന്ന ചെടി ഉണ്ടായിരുന്നു ...ഒരിക്കല്‍ ഞാന്‍ ആരും കാണാതെ കുറച്ചു കായ് കല്‍ പറിച്ചു എന്റെ അലമാരിയില്‍ വച്ചു . ഞാന്‍ പ്ലൂട്ടോ (പട്ടികുട്ടന്‍ )യുമായി കളിച്ചു കൊണ്ട് നില്‍കുംബോഴാ എന്നെ പപ്പാ വിളിച്ചത് "എന്താ മോളെ ഇതു "എന്ന് ചോദിക്കുന്നു ഞാന്‍ ഓടി ചെല്ലുബോള്‍ മുറിനിറയെ അപ്പൂപന്‍ താടികള്‍ പറക്കുന്നു .പപ്പാ എന്തിനെകിലും വേണ്ടി അലമാരി തുറന്നിരികും ..... ചേട്ടന്‍ ഒടിവന്നു ബഹളം കേട്ട് ....ഞാന്‍ "ഈ പപ്പയുടെ കാര്യം "എന്ന് പറഞ്ഞു അപ്പൂപ്പന്‍ താടികളുടെ പുറകെ ഓടുകയായിരുന്നു . അന്ന് രാത്രി ഞാന്‍ ഒരു സ്വപ്നം കണ്ടു വിചിത്രമായ ഒരു സ്വപനം അതിന്റെ അവസാനം ചേട്ടന്‍ ആ ചൈനീസ് മണി പൊട്ടിച്ചു ........അത് താഴെ കസേരയിലേക്ക് വന്നു വീണു .ഉറക്കത്തില്‍ ഞാന്‍ കഇയ് എത്തിച്ചു ആ മണി എടുക്കാന്‍ ശ്രമിച്ചു പക്ഷെ കഴിഞ്ഞില്ല .....രാവിലെ ഞാന്‍ ആദ്യം പോയത് ആ മണിയുടെ അടുത്തേക്കാണ് ...അത് ഞാന്‍ സ്വപനത്തില്‍ കണ്ടത് പോലെ പൊട്ടി കസേരയില്‍ കിടക്കുന്നു ......പക്ഷെ എനിക്കറിയില്ല ഞാന്‍ അത് എങനെ സ്വപനം കണ്ടു ...എന്റെ സങടം കണ്ടു പപ്പാ പറഞ്ഞു പപ്പയാണ് അത് പൊട്ടിച്ചത് എന്ന് പക്ഷെ എനിക്കറിയാം പപ്പാ അങനെ ചെയ്യില്ല .പിന്നെ ഞാന്‍ അത് എന്റെ വാതിലില്‍ കെട്ടിയില്ല .............................ആ മണി എനിക്ക് തിരിച്ചു വേണം എന്റെ വാതിലിലൂടെ കാറ്റു കടന്നു പോകുമ്പോള്‍ എനിക്ക് അറിയാന്‍ .........................അതെനിക്ക് പ്രിയപെട്ടതാണ് .
ഒരു മഴക്കാലം

എനിക്ക് അവനോടു പ്രണയമായിരുന്നു എന്റെ ഹൃദയത്തെ ഉരുക്കിയ പ്രണയം .ഇടനാഴിയിലൂടെ കടന്നു പോകുന്ന ആ നീല ഷ്ര്‍ടിനെ ,ആ നോട്ടങളെ ഞാന്‍ സ്നേഹിച്ചു ..മറ്റൊന്നും ഞാന്‍ അപ്പോള്‍ അറിഞ്ഞിരുന്നില്ല നേരം വെളുക്കുന്നത് വീഡും സന്ധൃയകുന്നത് ...എന്നെ കയറ്റത്തെ ബുസുപോകുന്നത് ,ഓഫീസില്‍ നിന്നു കിട്ടുന്ന ചെറിയ വഴക്കുകള്‍ ,ആ മാസത്തേക്ക് പൂര്‍ത്തിയാക്കേണ്ട ജോലികള്‍ ഒന്നും ഒന്നും ഞാന്‍ അറിഞ്ഞില്ല കാരണം ഞാന്‍ പ്രണയത്തില്‍ ആയിരുന്നു ......ഒരു സുഘമുള്ള നിദ്രയില്‍ ..... എന്റെ മനസുകണന്‍ അമ്മക്ക് നല്ല കഴിവാണ് ....അത് കൊണ്ടാകും ഞാന്‍ അസ്വതയാണ് എന്ന് അമ്മ അറിഞ്ഞു പുലരും വരെ ....എനിക്ക് ഉറക്കമില്ല എന്ന് അമ്മ മനസിലാക്കി ...അതുകൊണ്ട് .ഒരു ഫോണ്‍ വിളിയുടെ അവസാനം അമ്മ എന്നോട് പറഞ്ഞു "വേണ്ട കേട്ടോ " ....എന്താണ് വേണ്ട എന്ന് പറഞത് എന്ന് ഞാന്‍ ചോദിച്ചില്ല അമ്മ പറഞ്ഞുമില്ല .....പക്ഷെ ഞാന്‍ അമ്മയോട് നിശബ്ദമായി സംസാരിച്ചു എനിക്ക് ഇതു വേണം എന്ന് ....കുറച്ചു നാളത്തേക്ക് ...വളരെ കുറച്ചു നാളത്തേക്ക് ....കാരണം ഞാന്‍ ചുട്ടു പൊള്ളുന്ന തീയില്‍ ആയിരുന്നു .അവന്‍ എന്നെ തണുപ്പിച്ചു മഴപോലെ ...................... അങനെ വീണ്ടു ഞാന്‍ നിശബ്ദമായി അവനെ പ്രണയിച്ചു ....എന്റെ നിശബ്ദപ്രണയം അവനെ തടവിലാക്കി ..അവന്‍റെ കണ്ണുകള്‍ എന്നെ ചുട്ടു പൊള്ളിച്ചു ...... തിരക്കിട്ട ജോലികല്‍ക്കിടക്ക് നീ വെറുതെ ഇടനാഴിയിലൂടെ നടന്നു പോയി ....നീ കാരണം ഓഫീസിലേക്കുള്ള ബുസുകളുടെ വേഗം കുറവാണു എന്ന് ഞാന്‍ അതില്‍ ഇരുന്നു അസ്വസ്ഥയായി .."വേഗം വീട്ടില്‍ നിന്നു ഇറങണ്ടേ ഇവിടെ ഒരാള്‍ ഇതു ഇപ്പോള്‍ നാലാമത്തെ പ്രവശ്യമ വന്നു നോക്കുന്നത് "എന്നൊക്കെ കൂട്ടുകാര്‍ കളി പറഞ്ഞു .... അന്ന് എല്ലാ ആള്കുട്ടങളിലും ഞാന്‍ നിന്നെ തിരഞ്ഞു ..എല്ലാ ചിന്ദകളും നിന്നില്‍ അവസാനിച്ചു .....സൂര്യസ്തമയങള്‍ എത്ര മധുരമാണ് എന്നും വെയിലിനു എന്ത് കൊണ്ടാണ് ചൂടില്ലത്തത് എന്നും ഞാന്‍ വെറുതെ അത്ഭുതപ്പെട്ടു .... നിന്റെ ഫോണ്‍ നമ്പര്‍ എന്റെ ക്യ്ലി ഉണ്ടായിരുന്നിട്ടും അത് ഒരിക്കല്‍ പോലും ഉപയോഗിക്കാന്‍ ഞാന്‍ തയാറായില്ല ....കാരണം മറ്റുള്ളവരോട് എത്ര സംസാരിച്ചാലും നിന്നോട് എന്ത് സംസാരിക്കും എന്നാ ചിന്ത എന്റെ വിരല്തുംബുകളെ തണുപ്പിച്ചു ......ഒരിക്കല്‍ പോലും ഞാന്‍ നിന്റെ മുന്‍പില്‍ വന്നു പെട്ടില്ല ......നീ എന്നെ ഒരു പാട് മാറ്റി ..... ഞാനും നിന്നെ മാറ്റിയില്ലേ കുറച്ചെങ്കിലും .....നിന്റെ ഫ്ലാറ്റില്‍ നീ പട്ടുപടിയത് ....ഞാന്‍ അറിഞ്ഞു ഒരു പത്തു മിനിടുകള്‍ക്കുള്ളില്‍ .....അതിനു മുന്‍പ് നീ പാടിയിട്ടുണ്ടോ ഉണ്ടാകാന്‍ വഴിയില്ല .. ഒരാളെ വെറുതെ ഭ്രാന്ത് പിടിപ്പിക്കുക അതൊരു രസമാണ് ...പിന്നെ .നമ്മള്‍ പരസ്പരം ചതിച്ചു കളഞ്ഞു ...പരാതിയില്ലാതെ പരിഭവങള്‍ ഒട്ടും ഇല്ലാതെ .നീ എന്റെ ദുഘങള്‍ നിറഞ്ഞ ദിവസങളെ നിന്റെ സമിഭ്യം കൊണ്ട് സരളമാക്കി തന്നു ..ഞാന്‍ നിനക്ക് എന്താണ് തന്നത് .....എനിക്കറിയില്ല .പക്ഷെ ഒന്ന് എനിക്കറിയാം നീ എന്റെ പ്രണയത്തിന്റെ തടവുകാരന്‍ ആയിരുന്നു ....... പിന്നെ ഞാന്‍ നിന്നെ കാണുന്നത് ഒരു ട്രെയിന്‍ യാത്രയില്‍ ആണ് . കൂട്ടുകാരുമായി ഇരിക്കാന്‍ സ്ഥലം നോക്കി നടക്കുമ്പോള്‍ ഞാന്‍ നിന്റെ മുന്‍പില്‍ വന്നു പെട്ടത് .ആ യാത്ര തീരുവോളം ഓര്‍ക്ഷരം പോലും എന്നില്‍ നിന്നു പുറത്തു വന്നില്ല ...........നിയും ഒന്നും മിണ്ടിയില്ല ...പക്ഷെ എനിക്ക് നിന്നോട് ഒരു കാര്യം പറയാന്‍ ഉണ്ടായിരുന്നു ...കൂട്ടുകാരുടെ അടുത്ത് വച്ച് എനിക്ക് ഇതു പറയാന്‍ കഴിഞ്ഞില്ല ..നീ ഇതു വായിക്കില്ലേ വായിക്കും എന്ന് എനിക്കറിയാം ദയവായി ഇതു മനസിലാക്കു "നിന്നെ ഞാന്‍ ആഗ്രഹിക്കുന്നില്ല പ്രണയിക്കുന്നില്ല കാരണം ജീവിതത്തില്‍ വളരെ ഉറച്ച തീരുമാനങ്ങള്‍ എടുക്കുന്ന ഒരാളാണ് ഞാന്‍ ......ഒരു പഴയ പ്രണയത്തില്‍ ഞാന്‍ എന്റെ പട്ടം കെട്ടിയിടില്ല"
കടലാസ്സുപൂക്കള്‍

അന്ന് ഒരു ഹോസ്റ്റല്‍ റൂമിലെ ഏകന്ത തടവുകാരി ആയിരുന്നു ഞാന്‍ എനിക്ക് ഇഷ്ടമുള്ള കുറെ വസ്തുക്കള്‍ മാത്രമുള്ള റൂം ,ചുമരില്‍ ചിത്രങള്‍ ,കട്ടിലില്‍ ചിതറിക്കിടക്കുന്ന പുസ്തകങള്‍ ,വല്ലപ്പോഴും കയറി വരുന്ന ഗീതി അല്ലാതെ എന്നെ ശല്യപ്പെടുത്താന്‍ അവിടെ ഒന്നും ഉണ്ടായിരുന്നില്ല ,വായിച്ചു കൊണ്ടിരുന്ന ഹിമാലയ യാത്ര വിവരണത്തില്‍ നിന്നു ഞാന്‍ എപ്പോഴോ ഉറക്കത്തിലേക്കു പതുക്കെ പതുക്കെ ... എന്റെ മുഖത്തേയ്ക്ക് ചെറിയ കററുവീശുന്നുണ്ടായിരുന്നു കടല്‍ തീരമാണോ അല്ല ഒരു ചെറിയ കുന്നിന്‍ ചെരുവാണ് താഴെ നോക്കെത്താ ദൂരം കിടക്കുന്നു ...... ഞാന്‍ വെറുതെനില്‍ക്കുകയാണ് പൂത്തു നില്‍ക്കുന്ന ഒരു മരം നോക്കി .അതിന്റെ പൂക്കളാണോ നിലതെല്ലാം ?.. നിര്‍മല കോളേജിലെ വഴികളില്‍ വേനല്‍ അവധി തുടങുന്നതിനു മുന്‍പ് പൂക്കുന്ന വെള്ളയും റോസും ഇടകലര്‍ന്ന കടലാസ്സു പൂക്കള്‍ പോലെ തോനിച്ചു അവയെല്ലം .... പലപ്പോഴും കരുതി അതില്‍ കുറച്ചു എനിക്ക് വേണം എന്ന് പക്ഷെ ഒരിക്കല്‍ പോലും ആള്‍ക്കാര്‍ ഇല്ലാതെ ആ വഴി ഞാന്‍ കണ്ടിട്ടില്ല ഒരിക്കല്‍ കണ്ടപ്പോഴാകട്ടെ "നിനക്ക് ഇപ്പോഴും കുട്ടികളിയാണോ "എന്ന് ചോദിച്ചു വേഗം നടന്ന കൂട്ടുകാരിയുടെ (ആരാണ് എന്ന് ഞാന്‍ ഓര്‍കുന്നില്ല)കൂടെ എത്താന്‍ ഞാന്‍ ഓടേണ്ടിവന്നു .. പക്ഷെ ഇപ്പോള്‍ കിട്ടിയ സമയം കളയാതെ ഞാന്‍ എന്റെ പാവടതുംബില്‍ പൂക്കള്‍ ഓരോന്നായി പെറുക്കിയിടന് തുടങി . അപ്പോഴാണ് ആ കററുവന്നത് ...ഞാന്‍ പെറുക്കിയ പൂക്കള്‍ എല്ലാം തട്ടി നിലത്തിട്ടു എന്നെ പറ്റിച്ചു എന്നാ ഭാവത്തില്‍ പൂക്കളെ എല്ലാം പറതികൊണ്ട് കാറ്റു പോയി .... ആ പൂക്കളുടെ പിന്നാലെ കുറെ ഓടിയിട്ട് നിന്നു ഞാന്‍ ......... എനിക്ക് ദേഷ്യം വന്നു ആരോട് എന്ന് അറിയാതെ ...ഇനി എന്ത് ചെയ്യും എന്ന് കരുതി ഞാന്‍ നില്‍ക്കുമ്പോള്‍ ആണ് അലക്കിയ തുണികള്‍ വിരിക്കാനായി ഇന്ദു റൂമിലെക്കി് വന്നത് .....ഞാന്‍ പിന്നെ വെള്ളം വീഴുന്നത് നോക്കി കിടന്നു .....ഞാന്‍ കണ്ട ഏററവും രസമുള്ള സ്വപനം ഇതായിരുന്നു ....
Thursday, 18 June 2009
എന്റെ കൊലുസ്സ്
ഓര്‍മ്മകള്‍

എന്റെ നഷ്ടങള്‍ കുറച്ചു ഓര്‍മ്മകള്‍ ആണ് ഞാന്‍ അവയുടെ ഒപ്പം ഉണ്ടായിരുന്നപോള്‍ മനസിലാക്കിയില്ല അതെല്ലാം ഒരുനാള്‍ എനിക്ക് എത്ര പ്രേയപ്പെട്ടതകും എന്ന് .....എന്റെ കൂട്ടുകാര്‍ ,അവര്‍ തന്നിട്ട് പോയ ഓര്‍മ്മകള്‍ അതെല്ലാം എനിക്ക് ഇന്നു മചാടി മണികള്‍ ആണ് ..എന്റെ ഹൃദയത്തില്‍ ഞാന്‍ സൂക്ഷിക്കുന്നവ ....എത്ര പെട്ടെന്നാണ് എല്ലാവരും പോയത് ഇനി കാണില്ല എന്ന് അറിയാവുന്നവര്‍ പോലും വെറും വാക്ക് പറഞ്ഞിട്ട് പോയി .... അതില്‍ പലരും ഒര്നിമിഷതെക്ക് വന്നു പോയവരാണ് ...... ചിലര്‍ കുറച്ചു നാള്‍ മാത്രം കൂടെ നിന്നു.... കുറച്ച പേര്‍ മാത്രം ഇപ്പോഴും ഉണ്ടായിരുന്നു കൂടെ ....അടര്‍ത്തി മാറ്റാന്‍ ശ്രമിക്കുമ്പോഴെല്ലാം വേദനിച്ചു ..... അവരുമായി ഒരുമിച്ചു നടന്ന വഴികള്‍ എത്ര രസമായിരുന്നു ....പല കാര്യങളും പറഞ്ഞു തീര്‍ിരുന്നില്ല ...ഒരുമിച്ചു പാടിയ പാട്ടുകള്‍ പലപ്പോഴും പൂര്‍ത്തിയാകാതെ ഉറക്കത്തിലേക്കും പഠിപ്പിലെക്കും എല്ലാം പോയി നമ്മള്‍ ... കര്‍ക്കിടകത്തില്‍ വരുന്ന കാറ്റു പോലെ എല്ലാവരും വന്നിട്ട് പോയി .... എന്നെ ഒന്ന് ഉലച്ച ശേഷം .... എന്റെ മനസില്‍ ഒരു പിടി പൂക്കള്‍ വരി ഇട്ട ശേഷം ... പക്ഷെ എന്റെ മനസില്‍ ഇപ്പോഴും ആ കാറ്റു വീശുന്നു ....കര്‍ക്കിടകത്തിലെ ആ തണുത്ത കാറ്റു ......ഹോസ്റ്റല്‍ റൂമിലെ ജനലില്‍ നിന്നു നമ്മള്‍ കണ്ട ആ മഴക്കാലം ....സൂര്യസ്തമയങള്‍ ....മുല്ലപൂക്കള്‍ വിരിയുന്ന ആ രാത്രികള്‍ ...തെഗോലകള്‍ക്ക് മുകളില്‍ കണ്ട ചന്ദ്രന്‍ ... അവയെല്ലാം എത്ര മനോഹരമായിരുന്നു എന്ന് ഞാന്‍ മനസിലാക്കുന്നത് ഇപ്പോഴാണ് ..ഇതാണ് എന്റെ നഷ്ടങള്‍ .........ഒരു പക്ഷെ ഒരിക്കലും നികത്താന്‍ കഴയാത്തത് .....
ഈ രാത്രി .

ഞാന്‍ തംബുരു ...ഈ രാത്രിയുടെ ശബ്ദങള്‍ക്ക് കതോര്തിരിപ്പാന് എനിക്ക് കൂട്ടായി എന്റെ ജനലിനും അപ്പുറത്ത് ഈതോ മരത്തില്‍ ഇരുന്നു ഒരു പട്ടു വരുന്നു ...ഞാന്‍ ഉറങിയില്ലേ എന്ന് ചോദിക്കുന്നോ ..അറിയില്ല ..പക്ഷെ എന്നും എന്തൊക്കെയോ എന്നോട് ചോദിക്കാറുണ്ട് ഇങനെ അവ്യക്തമായി ...അകലെ ഒരു ഉറക്കത്തിനു ശേഷം എനിക്ക് വേണ്ടി അമ്മ കയ് നീട്ടുന്നുണ്ടാകും ഈ രാത്രിയില്‍ ഞാന്‍ എത്ര തവണ അവിടെ പോയിട്ട് വന്നു പപ്പാ ഉറങികനും ....ചേട്ടന്‍ എന്തെകിലും വയിക്കുകയാകും ..... പക്ഷെ ഞാന്‍ എവിടെ എന്റെ സ്വപ്നങള്‍ക്ക് കൂട്ടിരിക്കുകയാണ് സ്വപ്നങ്ങള്‍ മാത്രമല്ല നഷ്ടങളും ...നാളുകള്‍ക്ക് ശേഷം അതെല്ലാം എങനെ ഓര്‍ത്തെടുക്കാന്‍ ...മറ്റൊരാളെപ്പോലെ ആ ഓര്‍മകളില്‍ സഞ്ചരിക്കാന്‍ ഒരു രസം തോനുന്നു .....സ്വപനങലെക്കള്‍ കൂടുതല്‍ നഷ്ടങളാണ് ഒരു പക്ഷെ എല്ലാവര്ക്കും അങനെ തന്നെ അല്ലെ .... ഞാന്‍ എവിടെ എന്റെ സ്വപനങ്ങള്‍ കൊണ്ട് നഷ്ടങളെ പുരകിലക്കാന്‍ ശ്രമിക്കുകയാണ് ..................ഞാന്‍ തംബുരു ......................
