തംബുരു .

Monday, 22 June 2009

കഴിഞ്ഞ മഞ്ഞു കാലത്തിന്‍റെ ഓര്‍മയ്ക്ക്



മഞ്ഞു കാലം മഴക്കാലം പോലെയാണ് അത് മനുഷ്യനെ രസിപ്പികും സങടപ്പെടുതും ജീവിതം തറുമാറക്കും പിന്നെ എല്ലാ കുസൃതികളും കഴിഞ്ഞു മടങി പോകും കുറെ നല്ല ഓര്‍മ്മകള്‍ തന്നിട്ട് .... അത് പോലെ ഒരു ഓര്‍മ ആണ് ഈ കഴിഞ്ഞ മഞ്ഞു കാലം ....അന്ന് രാത്രി ജോലിയില്‍ ആയിരുന്നു ഞാന്‍ ...ഞാന്‍ മാത്രമല്ല നാലു പേര്‍ .ഷിഫ്റ്റ്‌ മാനേജര്‍ അന്ന് ദാമിയെന്‍ ആയിരുന്നു .എവിടെ നിന്നോ ലണ്ടനിലേക്ക് കുടിയെറിവന്ന സായിപ്പു ..എല്ലാവര്ക്കും ഇഷ്ടമാണ് അയാളോട് ഒരുമിച്ചു ഷിഫ്റ്റ്‌ ചെയ്യാന്‍ ... കാരണം എല്ലാവരോടും നന്നായി പെരുമാറാന്‍ അയാള്‍ക്കറിയാം .നന്നായി സംസാരിക്കാനും . പാവേല്‍ മസൂരെക് പോളണ്ടില്‍ നിന്ന് ലണ്ടനിലേക്ക് ജോലി ചെയ്യാന്‍ വന്ന ഒരാള്‍ ആണ് .രഞ്ജിത്ത് സിംഗ് ഭഗത് സിംഗ് ന്റെ നാട്ടുകാരനും ....... .തമാശകള്‍ കൊണ്ട് ,സംസാരങള്‍ കൊണ്ട് ചിലപ്പോള്‍ നീണ്ടു നില്‍ക്കാത്ത വഴക്കുകള്‍ കൊണ്ട് അവര്‍ സമയം കളഞ്ഞു .ചിലപ്പോള്‍ വഴക്ക് കളുടെ അവസാനം സാന്‍വിച്ച് കഷ്ണങളും സലാഡും കൊണ്ട് ഒരു ചെറിയ യുദ്ധം തന്നെ ഉണ്ടാക്കും ,മറ്റു ചിലപ്പോള്‍ ക്രികെറ്റ്‌ കളിയയിരികും ...അങനെ എല്ലാ നൈറ്റ്‌ ഷിഫ്ടും ഇവര്‍ ആഘോഷമാക്കി .
..രാത്രി രണ്ടു മണി അല്ലെങ്കില്‍ മൂന്ന്... സമയം അത്രയേ ആയിട്ടുള്ളൂ ....രഞ്ജിത്ത് എന്നോട് വന്നു പറഞ്ഞു "മഞ്ഞു പെയ്യുന്നു പുറത്തു പോയി നോക്കു"ഞാന്‍ വിശ്വാസമില്ലാതെ രഞ്ജിത്തിനെ നോക്കി നുണയാകും ജോലിക്കിടക്ക് എല്ലാവരും പരസപരം ചെറിയ നുണകള്‍ പറയാറുണ്ട് ഇതും അങനെ ഒരു നുണയാകും "എന്നെ പറ്റിക്കാന്‍ നോക്കേണ്ട "ഞാന്‍ വീണ്ടും ജോലിയിലേക്ക് "സത്യം പോയി നോക്കു " രഞ്ജിത്ത് വീണ്ടും പറഞ്ഞു ...ഞാന്‍ പുറത്തേയ്ക്കുള്ള വാതില്‍ തുറന്നു ....മുകളില്‍ ആകാശത്ത് നിന്ന് അല്ലെങ്കില്‍ അതിനും മുകളില്‍ സ്വര്‍ഗത്തില്‍ നിന്ന് മഞ്ഞു പൊഴിയുന്നു ..... ....ഞാന്‍ കഇയ് വിരിച്ചു പിടിച്ചു മുഖം ഉയര്‍ത്തി . എനിക്ക് ഈശ്വരനോട് വല്ലാത്ത മതിപ്പു തോന്നി ...എങനെ മനുഷ്യന്റെ മനസിനെ വിസ്മയിപ്പിക്കാന്‍ കഴിയുന്നു എന്ന് ഓര്‍ത്ത് ....കാണാമറയതത് നിന്ന് ഭൂമിയിലേക്ക് മഞ്ഞിന്‍റെ കണങ്ങള്‍ ഉതിര്‍ത്തു മനുഷ്യനെ വിസ്മയിപ്പിക്കുന്ന ഒരു ഹൃദയം .................. മനോഹരമായ ഒരു ഹൃദയം ........ എന്‍റെ മുഖത്തേയ്ക്ക് ചെറിയ നിലാവിന്റെ തുള്ളികള്‍ ഇറ്റു വീഴുന്നു ...മഞ്ഞു വളരെ മൃദുലമാണ്‌....ഒരു പഞ്ഞി പറന്നു വരുന്നത് പോലെ ..നിലത്തു വീണു കഴിഞ്ഞു നിമിഷങള്‍ ഉള്ളില്‍ അത് വെള്ളമായി മാറുന്നു.. ഞാന്‍ നാളുകളായി കാണാന്‍ ആഗ്രഹിച്ച കാഴ്ചയാണ് ഇതു ....ഞാന്‍ ആ മഞ്ഞിന്‍ കണികകളെ കഇയ് യില്‍ എടുത്തു നോക്കി ചെറിയ നക്ഷത്രങള്‍ പോലെ അത് കാണപെട്ടു ...പണ്ട് ക്ലാസില്‍ പഠിച്ചിട്ടുണ്ടെങ്കിലും ഞാന്‍ വിശ്വസിച്ചിരുന്നില്ല ...അല്ലെങ്കില്‍ വിജാരിചിരുന്നില്ല അത് എത്രമേല്‍ സുന്ദരമാണ് എന്ന് .. .
അന്ന് എല്ലാ ദിവസങളെ പോലെ ആയിരുന്നില്ല കസ്റ്റമര്‍ കുറവ് വരുന്നവര്‍ ഒരു ഗ്ലാസ്‌ ചൂടുള്ള ചായ ഓര്‍ഡര്‍ തന്നിട്ട് പുറത്തു പെയ്യുന്ന മഞ്ഞിനെകുരിച്ചു സംസാരിച്ചു .ഞാന്‍ എല്ലാവരോടും ചോദിച്ചു പുറത്തു ഒരു പാട് മഞ്ഞു പെയ്യുന്നുണ്ടോ .കണ്ടിട്ടും മതി ആയിരുന്നില്ല വീണ്ടും കാണാന്‍ തോന്നി .. മഞ്ഞു വീഴുന്നത് എനിക്ക് ഗ്ലാസ്സിലുടെ കാണാമെങ്കിലും നന്നായി കാണാന്‍ കഴിഞ്ഞില്ല . ... ഡാമിയന്‍ വാതില്‍ തുറന്നു മഞ്ഞിലെക്കിരങുന്നു ...എനിക്ക് പുറത്തിറങാന്‍ തോന്നി പക്ഷെ എങനെ . .....ഡാമിയന്‍ രണ്ടു മിനിറ്റ് കൊണ്ട് തിരിച്ചെത്തി പുറകില്‍ എന്തോ മറച്ചു പിടിച്ചിരിക്കുന്നു ...എന്നെ നോക്കി മിണ്ടരുത് എന്ന് ആഗ്യംകാണിക്കുന്നു ഒരു നിമിഷം രഞ്ജിത്തിന്റെ ദേഹത്തേക്ക് ഒരു മഞ്ഞു കട്ട വന്നിടിച്ചു ചിതറി ............ഡാമിയന്‍ ആര്‍ത്തു ചിരിച്ചു കൊണ്ട് ഓടുന്നു ."നോ " രഞ്ജിത്ത് ആര്‍ത്തു വിളിച്ചു കൊണ്ട് പുറത്തേക്കു ഓടി നിമിഷങള്‍ കുള്ളില്‍ ഒരു മഞ്ഞു കട്ട ഡാമിയന്റെ മുഖത്തേയ്ക്ക് ......അടുത്ത ആക്രമണത്തിനു മഞ്ഞു ശേഘരിക്കന് രണ്ജിത് വീടും പുറത്തേക്കു പുറകെ ഡാമിയന്‍ .ആ യുദ്ധത്തിലേക്ക് പാവേല്‍ ഉം വന്നു ചേര്‍ന്നതോടെ അട്ടഹാസങകും ചിരികളും കൊട് അവിടം നിറഞ്ഞു . ഡാമിയന്‍ എന്നെ വിളിച്ചു അല്‍പനേരം മടിച്ചു നിന്നിട്ട് ഞാന്‍ പുറത്തേക്കു ഇറങി .അപ്പോള്‍ മഞ്ഞു നന്നായി വീഴാന്‍ തുടങിയിരുന്നു ..ഉറങുന്ന നോര്‍ത്താം‌പ്റ്റണ്‍ നിരത്ത് ലേക്ക് മഞ്ഞു ഇറങി വരുന്നത് ഞാന്‍ കണ്ടു ...
കുറച്ചകലെ പള്ളി, വിളക്കുകള്‍ ............................
നേരം വെളുത്തു തുടങാന്‍ ഇനിയും സമയം ഉണ്ട് . അപ്പോള്‍ സലിം വന്നു .തെണ്ടി ആണ് എന്ന് പറയാന്‍ വയ്യ ഒരു ബഗ്ലാദേശ്‌ കാരന്‍ .മുഷിഞ്ഞു പിന്ജിയ ഡ്രെസ്സും ഇട്ടു അയാള്‍ എന്നും രാവിലെ ചായ കുടിക്കാന്‍ എവിടെ നിന്നോ എത്തി ..എവിടെ നിന്നാണ് അറിയില്ല ..... പിന്നെ എങോട്ട് പോകുന്നു എന്നും അറിയില്ല .. അയാള്‍ എന്നെ കറപിടിച്ച പല്ല് കൊണ്ട് ചിരിച്ചു കാണിച്ചു എന്നിട്ട് പറഞ്ഞു "ചായ "ഞാന്‍ രൂപ ക്ക് വേണ്ടി കഇയ് നീട്ടി അയാള്‍ വീണ്ടും ചിരിച്ചു എന്നിട്ട് പറഞു "ഇല്ല" എന്നിട്ട് പേഴ്സ് എടുത്തു തിരയാന്‍ ആരംഭിച്ചു എന്നിട്ട് വീണ്ടും പറഞ്ഞു "ഇല്ല ..................ചായ "...................എനിക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല മൂന്ന് ക്യാമറകള്‍ എന്നെ ഫോക്കസ് ചെയ്യുന്നുണ്ട് .ഫുഡ്‌ ലോസ് ആകുന്നതിനെ കുറിച്ച് മാനേജമ്ന്റില്‍ പുതിയ തീരുമാനങ്ങള്‍ വന്നിരുന്നു .ഞാന്‍ അയാള്‍ക്ക് രൂപ മേടിക്കാതെ ഒരു ചായ എടുത്തു കൊടുത്താല്‍ എന്‍റെ ജോലി പോകാം .ഞാന്‍ അയാളെ പറഞ്ഞു വിടാന്‍ ശ്രമിച്ചു...അയാള്‍ പോകാതെ അവിടെ തന്നെ നിന്നു എന്‍റെ മുഖത്തേയ്ക്ക് നോക്കിക്കൊണ്ട്‌ .വൈസ്റ്റ്‌ ബാസ്കറ്റില്‍ ആരോ തിരികെ തന്ന മില്‍ക്ക് ഷേക്ക്‌ കിടക്കുന്നു അതെടുത്ത് കൊടുത്താലോ .....പക്ഷെ അതിനും കണക്കുണ്ട് . രഞ്ജിത്ത് "ബാക്ക് റൂമി"ല്‍ ഉണ്ട് ഞാന്‍ അങോട്ട് പോയി ....."ആ സലിം വന്നിട്ടുണ്ട് അയാളുടെ അടുത്ത് രൂപ യില്ല ചായ വേണം എന്ന് പറയുന്നു എന്ത് ചെയ്യും"രഞ്ജിത്ത് എന്‍റെ നേരെ നോക്കി എന്നിട്ട് പറഞ്ഞു "ഇല്ല എന്ന് പറയു " എനിക്ക് സങടം തോന്നി "എനിക്ക് എന്തായാലും അങനെ പറയാന്‍ പറ്റില്ല എന്‍റെ കൂടെ വരുമോ പ്ലീസ് "രഞ്ജിത്ത് വന്നു കുറച്ചു നേരം കൂടി അവിടെ നിന്ന ശേഷം സലിം പോയി .അന്ന് ഷിഫ്റ്റ്‌ കഴിയും വരെ ഞാന്‍ അയാളെ കുറിച്ച് ചിന്ദിച്ചു മനുഷ്യന്‍റെ അവസ്ഥയെ കുറിച്ച് ....അയാള്‍ക്ക് ഒന്നും കൊടുക്കാന്‍ കഴിയാതെ പോയ എന്‍റെ അവസ്ഥയെ കുറിച്ച് ...........അന്ന് അവിടെ നിന്ന് ഇറങുമ്പോള്‍ ഞാന്‍ ഒരു ചായ എടുത്തു കഇയ് യില്‍ പോകുന്ന വഴിനീളെ ഞാന്‍ അയാളെ നോക്കി എങും കണ്ടില്ല (പിന്നീട് അയാളെ കാണുന്നത് ഒരു മാസത്തിനു ശേഷമാണു )............മഞ്ഞില്‍ കാല് പാദം പതിഞ്ഞു പോകുന്നു .നേരം വെളുത്തു വരുന്നതെ ഉള്ളു ഇരുട്ട് മാറിയിട്ടില്ല .വഴിനിറയെ ആള്‍ക്കാര്‍ ചിലര്‍ തിരക്കിട്ട് എങോട്ടോ പോകുന്നു മറ്റു ചിലര്‍ മഞ്ഞു വാരി എറിഞ്ഞു കളിക്കുന്നു .ചിലര്‍ സ്നോ മാന്‍ ഉണ്ടാക്കുന്നു ...എല്ലാവരും മഞ്ഞിനെ കുറിച്ചാണ് സംസാരികുന്നത് ..........ഇല്ല മുഖങളിലും സന്തോഷം .നടക്കാന്‍ ചെറിയ പാടുണ്ട് തെന്നുനുണ്ടോ എന്ന് ഒരു സംശയം . ആള്‍കാര്‍ എല്ലാം പുറകിലായി ഏരെ കുറേ വിജനമായി റോഡ്‌ എവിടെയും മഞ്ഞു തന്നെ ഞാന്‍ സാധാരണ പോകാറുള്ള വഴിയല്ല ഇതു ...മഞ്ഞു കണ്ടു സന്തോഷിച്ചു പോന്നതാണ് ഈ വഴിയെ.... എനിക്ക് ചെറിയ പേടി തോന്നി ."എന്തിനാ എന്നെ ഈ വഴിയെ കൊണ്ട് വന്നത് " ഞാന്‍ ചോദിച്ചു മുകളില്‍ നിന്നു താഴേക്ക്‌ മഞ്ഞു പെയ്യിക്കുന്ന ആളോടു .....എനിക്ക് കുറച്ചു ദേഷ്യം തോന്നി .ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കി ഞാന്‍ നടന്നു ...അപ്പോള്‍ അകലെ നിലത്തു എന്തോ കറുത്ത് കിടക്കുന്നു എനിക്ക് കാണാന്‍ വയ്യ അത് എന്താണ് എന്ന് ഞാന്‍ നിന്നു ഇനി മുന്നോട്ടു പോകണോ ...ഞാന്‍ നോക്കി നില്‍ക്കുമ്പോള്‍ ഒരു കഇയ് മുകളിലേക്ക് ഉയര്‍ന്നു ....ഞാന്‍ മുന്‍പോട്ടു നടന്നു മടിച്ചു .........മടിച്ചു ......അതൊരു അമൂമ്മയാണ് ഒരു കുട്ടിയെ പോലെ നിലത്തു കമിഴ്ന്നു വീണു കിടക്കുന്നു ....... കഇയ് ഉയര്‍ത്തുന്നു ..........രക്ഷിക്കാന്‍ പറയും പോലെ........ഞാന്‍ ഓടി ചെന്ന് അവരുടെ അടുത്ത് മുട്ട് മടക്കി ഇരുന്നു .എങനെ അവരെ എടുത്തു പോക്കും എന്ന് ഞാന്‍ ചിന്ദിച്ചില്ല അതിനു മുന്‍പ് തന്നെ ഞാന്‍ അവരെ എടുത്തു ഉയര്‍ത്തി നിര്‍ത്തി .മഞ്ഞിനെ നേരിടാന്‍ അവര്‍ നന്നായി ഡ്രസ്സ്‌ ഇട്ടിരുന്നില്ല ,കാലിലെ സോക്ക്സ് കാല്‍പാദം മാത്രം മറയാന്‍ ഉള്ളതായിരുന്നു. അവര്‍ക്ക് തണുക്കുന്നുണ്ടാകും എന്ന് എനിക്ക് തോന്നി .എന്‍റെ ഡ്രസ്സ്‌ നു നല്ല ചൂടുണ്ടായിരുന്നു അന്ന് വീട്ടില്‍ നിന്നു പുറപ്പെടും മുന്‍പ് പപ്പാ അതിന്റെ തൊപ്പിയില്‍ ചെറിയ കെട്ടുകള്‍ ഇട്ടിരുന്നു "മാറി പോകേണ്ട "എവിടെയെങ്കിലും വച്ച് എന്ന് പറഞ്ഞു മറ്റാരെങ്കിലും ഇതു പോലെ ഒരു ഡ്രസ്സ്‌ കൊണ്ടുവന്നാലോ ആ കെട്ടു ഞാന്‍ പിന്നെ അഴിച്ചില്ല . പലപ്പോഴും അതില്‍ തൊട്ടു നോക്കി ഞാന്‍ പപ്പയുടെ സ്നേഹം അറിഞ്ഞു ....."ഇന്ന് മൂന്നാമത്തെ തവണ യാണ് ഈ വീഴ്ച്ച"അവര്‍ എന്നോട് പറഞ്ഞു "മഞ്ഞല്ലേ തെന്നും സൂക്ഷിച്ചു പോകു "ഞാന്‍ കുറേ നേരം അവരെ നോക്കി നിന്നു പിന്നെ ഞാന്‍ മുകളിലേക്ക് നോക്കി ഞാന്‍ ചോദിച്ചു " ഏതൊരു ഉത്തരവാദിത്തം ഈ മഞ്ഞില്‍ വീണു കിടക്കുന്ന ഇവരെ എഴുനെല്‍പ്പിക്കനാണോ എന്നെ ഈ വഴിക്ക് കൊണ്ട് വന്നത് " എനിക്ക് മറുപടി കിട്ടിയില്ല പകരം എനിക്ക് ചുറ്റും നിലാവിന്റെ പൊടികള്‍ പോലെ മഞ്ഞു ഉതിര്‍ന്നു വീണു .........
ഞാന്‍ റൂമില്‍ എത്തിയപ്പോള്‍ അമ്മയോട് (മാതാവിനോട് ) പറയാന്‍ എനിക്ക് ഒരു കാര്യം ഉണ്ടായിരുന്നു മഞ്ഞു വീണത്‌ അമ്മ കണ്ടു കാണില്ല ...കാരണം ഞാന്‍ ജോലിക്ക് പോകുന്നതിനു മുന്‍പ് ജനല്‍ അടച്ചിരുന്നു .ഞാന്‍ ഇപ്പോള്‍ മാതാവിന് ഒരു സര്‍പ്രൈസ് കൊടുക്കാന്‍ പോകുകയാണ് എന്ന് ഞാന്‍ ഓര്‍ത്തു .മാതാവിന്റെ ഫോട്ടോ എടുത്തു ഞാന്‍ ജനലിനു നേരെ പിടിച്ചു ഈ മഞ്ഞു കാണുമ്പൊള്‍ അമ്മ സന്തോഷിക്കുമോ ...ജനല്‍ വിരികള്‍ ഞാന്‍ വലിച്ചു മാറ്റി ..ഞാന്‍ കണ്ടു .........എന്‍റെ ജീവിതത്തില്‍ ഇങനെ ഞാന്‍ അല്ഭുതപെട്ടിട്ടില്ല ...ഞാന്‍ വാ പൊളിച്ചു നില്‍ക്കുകയാണ് എന്‍റെ ജനലിനു നേരെ കാരണം ഓരോ മരത്തിന്റെ കമ്പുകളും ഓരോ പുല്‍ നാമ്പുകളും മഞ്ഞില്‍ മൂടിയിരുന്നു .ഏറെ ജനല്‍ പടിയില്‍ വരെ മഞ്ഞു അതിന്റെ കരവിരുത് കാണിച്ചിരിക്കുന്നു .. ഒരു പക്ഷെ സ്വര്‍ഗം ഇങനെ ആയിരികുമോ ...ഞാന്‍ പണ്ട് സ്കൂളില്‍ നിന്നു ഞാന്‍ വരുമ്പോള്‍ അമ്മ എനിക്ക് തരാറുള്ള സര്‍പ്രൈസ് പോലെ .പക്ഷെ ഒരിക്കലും അമ്മയെ അത്ഭുത പെടുത്താന്‍ എനിക്ക് കഴിഞ്ഞിട്ടില്ല .അത് പോലെ എവിടെയും ഞാന്‍ തോറ്റു പോയിരിക്കുന്നു പക്ഷെ ഈ തോല്‍വി എത്ര മധുരമുള്ളതാണ് .ഞാന്‍ കൂട്ടുകാരെ വിളിചെഴുനെല്‍പ്പിച്ചു .അവരെല്ലാം എന്‍റെ ജനല്‍ കണ്ടു അല്ഭുതപെട്ടു അത് സ്വര്‍ഗത്തിലേക്ക് തുറക്കുന്ന ജനല്‍ പോലെ ആയിരുന്നു ....

കോളേജിലേക്ക് പോകാന്‍ ബസ്‌ സ്റ്റോപ്പ്‌ ലേക്ക് ഗ്രൌണ്ട് കടന്നു വേണം പോകാന്‍ . ഗ്രൗണ്ടില്‍ മുഴുവന്‍ മഞ്ഞായിരുന്നു .സൂര്യനെ കാണാന്‍ ഇല്ല സൂര്യന്‍ എങോട്ടോ പോയി പക്ഷെ മഞ്ഞില്‍ പ്രകാശം തട്ടിയിട്ടാകം ഒരു പ്രതേക പ്രകാശം എവിടെയും നിറഞ്ഞു നിന്നു . എല്ലായിടത്തും മഞ്ഞില്‍ നിന്നു ഫോട്ടോ എടുക്കുന്നവരുടെയും മഞ്ഞു വാരി എറിഞ്ഞു കളിക്കുന്നവരുടെയും ബഹളം .ഞങളും ഒരു ദിവസം ഇറങി മഞ്ഞില്‍ കളിക്കാന്‍ ..മഞ്ഞു പെയ്യുമ്പോള്‍ അത് ചെറിയ നക്ഷത്രങള്‍ പോലെ ആണ് ആ നക്ഷത്രങള്‍ കൂട്ടം കൂട്ടമായി പഞ്ഞി പോലെ ഭൂമിയിലേക്ക് ..ആദ്യ ദിവസം മഞ്ഞു വളരെ മൃദുലം ആണ് പിന്നീട് അത് കട്ടി വക്കുന്നു റോഡില്‍ ഐസ് കട്ടകള്‍ നിരത്തിയത് പോലെ ..സൂക്ഷിച്ചില്ലെങ്കില്‍ ആരും വീഴും ... മഞ്ഞിലൂടെ യാത്ര കഷ്ടമാണ് .ബസ്‌ സര്‍വീസ് നിര്‍ത്തി കുറച്ചു ദിവസത്തേക്ക് ടാക്സി കള്‍ ഓടാതെ ആയി .എല്ലാവരും മഞ്ഞിനെ കുറിച്ച് മാത്രം സംസാരിച്ചു വര്‍ഷങള്‍ക്ക് ശേഷം ഉണ്ടാകുന്ന കനത്ത മഞ്ഞു വീഴ്ചയാണ് . എല്ലാ ബിസിനസ്സും കുറവായി ആള്‍ക്കാര്‍ വീട്ടില്‍ നിന്നു പുറത്തേക്കു ഇറങുന്നത് ചുരുങി .വീണു കിടക്കുന്ന മഞ്ഞിന്‍റെ മുകളിലേക്ക് വീണ്ടും മഞ്ഞു വീണു ...ചില സ്ഥലങളില്‍ മഞ്ഞും വെള്ളവും ചെളിയും കൊണ്ട് നിറഞ്ഞു ..റോഡുകളില്‍ മഞ്ഞു കട്ടിയായി കിടന്നു .വണ്ടികള്‍ പോകുമ്പോള്‍ കുപ്പിച്ചില്ല് പോലെ അത് ശബ്ദമുണ്ടാക്കി .അന്ന് Mc donalds രാത്രി മൂന്ന് മണിക്ക് അടക്കാന്‍ തീരുമാനിച്ചു .പാവേല്‍ മസൂരാക് എന്‍റെ അടുത്ത് വന്നു പറഞ്ഞു "ഇന്ന് ക്ലോസിംഗ് കഴിഞ്ഞു നമ്മള്‍ എല്ലാവരും ഒരുമിച്ചാണ് പോകുന്നത് . നമ്മള്‍ ആദ്യം പ്രിന്‍സ് നെ കണ്ടു പോയി വീട്ടില്‍ വിടും അത് കഴിഞ്ഞു സൌമ്യ യെ വീട്ടില്‍ വിടും ഓക്കേ ?"ഞാന്‍ ഒന്നും മിണ്ടിയില്ല പാവേല്‍ വീണ്ടും പറഞ്ഞു "നേരം വെളുക്കുന്നതെ ഉള്ളു തന്നെ പോകാന്‍ പറ്റില്ല അത് സേഫ് അല്ല ഓക്കേ " ഞാന്‍ തലയാട്ടി ....പ്രിന്‍സിനെ വിട്ടിട്ടു തിരിച്ചു വരുമ്പോള്‍ പാവേല്‍ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു .ഞാന്‍ ചോദിച്ചു "മഞ്ഞില്‍ നിന്നു ഫോട്ടോ എടുക്കാന്‍ പോകുന്നില്ലേ "പാവേല്‍ ചിരിച്ചു "പോളെണ്ടില്‍ എന്നും മഞ്ഞു പെയ്യും പോളണ്ടിലെ സാധാരണ കാലാവസ്ഥ ഇതാണ് .എങ്കിലും എന്നും കുട്ടികള്‍ സ്കൂളില്‍ പോകും ആര്‍ക്കും മഞ്ഞിന്‍റെ പേരില്‍ അവധി കൊടുക്കില്ല ഇവിടെ അതല്ല സ്ഥിതി ഇപ്പോള്‍ തന്നെ എല്ലാവര്‍ക്കു അവധി ആണ് .പോളെണ്ടില്‍ മഞ്ഞു പെയ്യുമ്പോള്‍ മഞ്ഞു വഴിയില്‍ നിന്നു നീക്കം ചെയ്യും .എവിടെ ബസ്‌ ഓടുനില്ല ടാക്സി ഓടുന്നില്ല എങനെ ചിരിക്കാതിരിക്കും .പോളണ്ടില് "-14 "വരെ വന്നിട്ടുണ്ട് താപനില അന്ന് തണുപ്പ് കൊണ്ട് പറയുന്ന വാക്കുകള്‍ പോലും പുറത്തു വന്നില്ല എല്ലാവരും പുറത്തു ഇറങാത്തെ വീട്ടില്‍ തന്നെ ഇരുന്നു രണ്ടു മാസത്തോളം ." ഞാന്‍ അതോര്‍ത്തു അല്ഭുതപെട്ടു "എങനെ പിടിച്ചു നിന്നു നിങള്‍ " പാവേല്‍ ചിരിച്ചു " വീഞ്ഞ് കുടിച്ചു ഞങള്‍ " .................... "അപ്പൊ സ്ത്രീകളോ " ................"എല്ലാവരും എല്ലാവരും "പാവേല്‍ പറഞ്ഞു .."അഗ്നെസ്‌ കുടിക്കുമോ "(പാവേലിന്റെ ഗേള്‍ ഫണ്ട് ആണ് അഗ്നെസ്സ് ,ഫ്ലാറ്റില്‍ അവര്‍ ഒരുമിച്ചാണ് താമസം .അടുത്ത വര്ഷം വിവതിതരകും അവര്‍ ) "ഉം അഗ്നെസ്സ് കുടിക്കും...... അഗ്നെസ്സ് മാത്രമല്ല എല്ലാ പെണ്‍കുട്ടികളും കുടിക്കും... shaabine പോളെണ്ടില്‍ ജീവിതത്തിന്റെ ഭാഗമാണ് "............" അഗ്നെസ്സ് നോക്കി ഇരിക്കുമോ പാവേല്‍ ചെല്ലുന്നത് "................... "ഇല്ല അഗ്നെസ്സ് ഇപ്പോള്‍ ഉറങുകയാണ് ഒരു രാജകുമാരിയെപോലെ " പാവേല്‍ പറഞ്ഞു ...ഞാന്‍ ഓര്‍ത്തു രാജകുമാരനെ കാത്തിരുന്ന് ഉറങി പോയ ഒരു രാജകുമാരി ...അരികില്‍ പ്രകാശിക്കുന്ന മെഴുകുതിരികള്‍.. ഭൂമി മുഴുവന്‍ ഇരുട്ട് ....... അപ്പോള്‍ രാജകുമാരനെ വഹിച്ചു കൊണ്ട് സ്വര്‍ണ രഥം കൊട്ടാരത്തിലേക്ക് നീങുന്നു ....... സൂര്യന്‍ മഞ്ഞിനെ ഉരുക്കിതുടങി ഒരു നാലു ആഴ്ചകള്‍ കൊണ്ട് എല്ലാം മാറി എവിടെയും പ്രകാശമായി .എല്ലാ മരങളും മഞ്ഞില്‍ കുളിച്ചു നിന്നിരുന്നു കുറച്ചു ദിവസങള്‍ക്കു മുന്‍പ് .....ഇന്ന് മരങ്ങള്‍ എല്ലാം ഉണങിനില്‍ക്കുന്നത് പോലെ... മഞ്ഞു ഉണ്ടായിരുന്നപോള്‍ ഒരു രസമുണ്ടായിരുന്നു എന്ന് എനിക്ക് തോന്നി ..പെട്ടെന്ന് എന്തോ ആ മരത്തിന്റെ ശിഘരത്തില്‍ , ചില്ലകളുടെ അറ്റത്ത്‌ ,എന്താണ് ഞാന്‍ അടുത്തേക്ക് ചെന്നുആ ശിഘരം വലിച്ചു അടിപ്പിച്ചു ..ഞാന്‍ കണ്ടു പുതിയ മുകുളങള്‍ നാമ്പ് ഇടാന്‍ തുടങുന്നു അതെ രാജകുമാരനെ കാത്തിരുന്ന് ഉറങിപോയ രാജകുമാരി വരുന്നു ..................വസന്തം വരുന്നു .


posted by Thamburu ..... at 16:35

8 Comments:

:)

24 June 2009 at 10:28  

my god!!!!!!!!! its amazing .......realy great ....

24 July 2009 at 10:31  

ഹലോ മാഷേ നിങ്ങള്‍ ഇങ്ങനെ എഴുതിയാല്‍ എം ടി വാസുദേവന്‍ നായര്‍ക്ക് പണിയില്ലാതകുമോ? എന്നേപ്പോലെ സ്വപ്നങ്ങളുടെ രാജകുമാരന്മാര്‍ ഈ നാട്ടില്‍ വേറേയും ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം !! തുടരൂ !!! enikkoru കമന്‍റ് തന്നതിനുള്ള പ്രേത്യോപകാരം അല്ല കേട്ടോ !!!

27 July 2009 at 13:33  

മാഷെ ...ഇങനെ പരസ്യമായി കളിയാക്കരുത് :) അഭിപ്രായത്തിനു നന്ദി

28 July 2009 at 00:22  

This comment has been removed by a blog administrator.

30 July 2009 at 14:57  

എഴുത്ത് ഇഷ്ടപ്പെട്ടു

15 August 2009 at 09:42  

വസന്തം വരുന്നു . Ithum oru ezuthinte vasantham thanne...!
Manoharam, Ashamsakal...!!!

23 August 2009 at 11:54  

saayippinte nattile ee kochu veluppaankaalam kollaam aashamsakal

4 September 2009 at 16:22  

Post a Comment

<< Home