തംബുരു .
Friday, 16 October 2009
ഇനി ഞാന്‍ അല്പദൂരം തനിയെ നടക്കട്ടെ

ഇനി ഞാന്‍ അല്പദൂരം തനിയെ നടക്കട്ടെ ....... നിലാവ് ഉദിക്കുന്നത് വരെ.പുലര്‍ച്ചെ കുയിലിന്റെ ഒച്ച കേട്ട് എഴുനേറ്റു ജനലിലൂടെ ആദ്യം ഉദിച്ച നക്ഷത്രത്തെ കാണുന്നത് വരെ......
അതിനു ഞാന്‍ എത്ര കാത്തിരിക്കണം .തണുപ്പുള്ള കവിള് എന്റെ കരതലം കൊണ്ട് ചൂടാക്കാന്‍ ...ഊര്‍ന്നു വീണു പോയ പുതപ്പു വീണ്ടും എടുത്തു പുതപ്പിക്കാന്‍ ...പിന്നെ പുലരും വരെ ചൂടുപറ്റി ഉറക്കം നടിച്ചു കിടക്കാന്‍ .....
ഞാന്‍ എന്റെ മുറ്റത്തെ പഴുത്തു നില്ക്കുന്ന മള്‍ബറി കായ് കളെ......മഞ്ഞില്‍ കുളിച്ച റോസാ പൂക്കളെ .....പൂമര ചോട്ടിലെ എന്റെ ഊഞ്ഞാലിനെ ..പൂത്തു നില്ക്കുന്ന മുല്ല ചെടിയെ സ്നേഹിക്കുന്നു ...
